പനാജി: കൊവിഡ് 19 ബാധയെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന 68കാരി മരിച്ചു. കൊവിഡ് 19 രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് ഇവരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനക്കായി അയച്ചിരിക്കുകയാണ്. റിപ്പോർട്ട് വന്നതിന് ശേഷമേ മരണ കാരണം കൊവിഡ് 19 ആണോ എന്ന് സ്ഥിരീകരിക്കാൻ കഴിയു എന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു മരണം. ഇതുവരെ മൂന്ന് പേർക്കാണ് ഗോവയിൽ കൊവിഡ് 19 പോസിറ്റീവ് റിപ്പോർട്ട് ചെയ്തത്. ഇവരുടെ ആരോഗ്യ നില തൃപ്തികരമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.
കൊവിഡ് 19; നിരീക്ഷണത്തിലായിരുന്ന 68കാരി മരിച്ചു
ഇവരുടെ രക്ത സാമ്പിളുകൾ പരിശോധനക്കായി അയച്ചിരിക്കുകയാണ്. റിപ്പോർട്ട് വന്നതിന് ശേഷമേ മരണ കാരണം കൊവിഡ് 19 ആണോ എന്ന് സ്ഥിരീകരിക്കാൻ കഴിയു എന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു