ETV Bharat / bharat

കൊവിഡ് ചികിത്സ സൗകര്യമൊരുക്കി നാരായണ ഹെൽത്ത് സിറ്റിയും ഇൻഫോസിസും - ഇൻഫോസിസ്

100 രോഗികളെ ചികിത്സിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളതെന്നും അവശ്യ മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുമെന്നും നാരായണ ഹെൽത്ത് സിറ്റി അധികൃതർ.

COVID-19 patients  Infosys Foundation  Narayana Health  Bengaluru  നാരായണ ഹെൽത്ത് സിറ്റി  ഇൻഫോസിസ്  കൊവിഡ് ചികിത്സാ സൗകര്യമൊരുക്കി
കൊവിഡ് ചികിത്സാ സൗകര്യമൊരുക്കി നാരായണ ഹെൽത്ത് സിറ്റിയും ഇൻഫോസിസും
author img

By

Published : Apr 1, 2020, 11:45 AM IST

ബംഗളൂരു: നാരായണ ഹെൽത്ത് സിറ്റിയും ഇൻഫോസിസും ചേർന്ന് കൊവിഡ് ചികിത്സക്കുള്ള സൗകര്യമൊരുക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്ക് ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 100 രോഗികളെ ചികിത്സിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളതെന്നും അവശ്യ മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുമെന്നും നാരായണ ഹെൽത്ത് സിറ്റി അധികൃതർ അറിയിച്ചു.

ഹെൽത്ത് സിറ്റിയിലുള്ള ഡോക്‌ടമാർക്കും നഴ്‌സുമാർക്കും ആയിരിക്കും നിരീക്ഷണ ചുമതല. കൊവിഡ് 19 ദുരിതാശ്വാസ ഫണ്ടിലേക്ക് 100 കോടി നൽകുമെന്ന് ഹെൽത്ത് സിറ്റി നേരത്തെ അറിയിച്ചിരുന്നു. സമൂഹത്തിലെ താഴേക്കിടയിലുള്ളവരെ സഹായിക്കുന്നതിനുള്ള ചെറിയൊരു പ്രവർത്തനമാണിത്. ഇതിനായി ഒപ്പം ചേർന്ന് പ്രവർത്തിക്കുന്ന നാരായണ ഹെൽത്ത് സിറ്റിക്ക് നന്ദി അറിയിക്കുന്നതായി ഇൻഫോസിസ് അധ്യക്ഷ സുധ മൂർത്തി പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ രോഗികൾ സ്വയം ഒറ്റപ്പെടാതിരിക്കാനാണ് സുരക്ഷിതമായ ഇടം ഒരുക്കുന്നതെന്ന് നാരായണ ഹെൽത്ത് സിറ്റി അധ്യക്ഷ ഡോ. ദേവി ഷെട്ടി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.