ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഹാജരാകാത്ത വോട്ടർമാർക്ക് പോസ്റ്റൽ ബാലറ്റ് സൗകര്യം പ്രഖ്യാപിച്ചു.
സന്നദ്ധപ്രവർത്തകരുടെ മൊബൈൽ ടീമുകളും പോൾ പാനൽ രൂപീകരിച്ചു. ഇതുകൂടാതെ എല്ലാ പോളിങ് സ്റ്റേഷനുകളിലും റാമ്പ്, വീൽചെയർ, പിക്ക് അപ്പ് ഡ്രോപ്പ് സൗകര്യങ്ങൾ, ആംഗ്യഭാഷാ സന്നദ്ധപ്രവർത്തകർ, ബ്രെയ്‌ലി വോട്ടർ ഫോട്ടോ സ്ലിപ്പുകൾ എന്നിവ നൽകുന്നുണ്ട്. സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതോടെ വോട്ടർമാരുടെ എണ്ണം മികച്ചതായിരിക്കുമെന്നാണ് പ്രതീക്ഷ. ഫെബ്രുവരി എട്ടിനാണ് ഡൽഹി വോട്ടെടുപ്പ്.