ചണ്ഡീഗഡ്: ഭീകരാക്രമണം നടത്താനായി കശ്‌മീർ വാലിയിലേക്ക് ആയുധങ്ങൾ കടത്തിയ രണ്ട് ലഷ്‌കര്‍-ഇ-ത്വയ്‌ബ പ്രവർത്തകർ അറസ്റ്റിലായി. കശ്‌മീർ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്‌കര്‍-ഇ-ത്വയ്‌ബ പ്രവർത്തകരായ ആമിർ ഹുസൈൻ വാനി, വസീം ഹസ്സൻ വാനി എന്നിവരാണ് പത്താൻകോട്ട് പൊലീസിന്‍റെ പിടിയിലായ്. ഇവരിൽ നിന്ന് പത്ത് ഹാൻഡ് ഗ്രനേഡുകൾ, എകെ 47 റൈഫിൾ, രണ്ട് മാഗസിൻ, 60 ലൈവ് കാർട്രിഡ്‌ജുകളും പൊലീസ് കണ്ടെടുത്തു.
പഞ്ചാബിൽ നിന്ന് കശ്‌മീർ വാലിയിലേക്ക് ഓട്ടോമാറ്റിക് ആയുധങ്ങളും ഹാൻഡ് ഗ്രനേഡുകളും എത്തിക്കുന്നതിൽ ഇരുവരും സജീവമായിരുന്നുവെന്നും പൊലീസ് അറിയിച്ചു. വിവിധ കുറ്റകൃത്യങ്ങളിൽ പങ്കെടുത്തിട്ടുണെന്ന് ആമിർ ഹുസൈൻ വാനി സമ്മതിച്ചതായും ഐപിസിയിലെ യുഎപിഎ അടക്കമുള്ള പ്രധാന വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്‌തതെന്നും പൊലീസ് വ്യക്തമാക്കി.