പൂനെ: സ്വകാര്യ ആശുപത്രിയിലെ നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതോടെ സഹപ്രവർത്തകരായ 30 ഓളം നഴ്‌സുമാരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചു. റൂബി ഹാൾ ക്ലിനിക്കിലെ 45 കാരിയായ നഴ്‌സിന് ശനിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ജനറൽ വാർഡിൽ ജോലി ചെയ്യുന്ന നഴ്സ് അവധിയിലായിരുന്നു. തിരികെ ജോലിയിൽ പ്രവേശിച്ചതിന് ശേഷം കൊവിഡ് ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് പരിശോധനക്ക് വിധേയാക്കുകയായിരുന്നുവെന്ന് റൂബി ഹാൾ ക്ലിനിക് മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. സഞ്ജയ് പത്താരെ പറഞ്ഞു.
ഇവരുടെ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് മറ്റ് നഴ്സുമാരെയും ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചത്.