പൂനെ: മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ മരിച്ച 60 കാരിയുടെ സാമ്പിളുകൾ കൊവിഡ് പോസിറ്റീവായി. കൊറോണ വൈറസ് ബാധിച്ചതിനെ തുടർന്ന് പൂനെ നഗരത്തിലെ നായിഡു ആശുപത്രിൽ ചികിത്സയിലായിരുന്ന സ്ത്രീക്ക് കൊവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ഡിസ്ചാർജ് ചെയ്തിരുന്നു. തുടര്‍ന്ന് ശനിയാഴ്ച പുലർച്ചെ അസുഖം മൂര്‍ച്ഛിച്ചതിനെതുടര്‍ന്ന് ഇവരെ സാസൂൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവര്‍ മരിക്കുകയായിരുന്നു.
നായിഡു ഹോസ്പിറ്റലിൽ നടത്തിയ പരിശോധനയിൽ കൊവിഡ് നെഗറ്റീവെന്ന് റിസൾട്ട് ലഭിച്ചതോടെയാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തതെന്നും വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ സംശയം തോന്നിയാണ് വീണ്ടും ടെസ്റ്റ് നടത്തിയതെന്നും സാസൂൺ ഹോസ്പിറ്റൽസ് ഡീൻ ഡോ. അജയ് ചന്ദൻവാലെ പറഞ്ഞു.