പുതുച്ചേരി: കഴിഞ്ഞ 24 മണിക്കൂറിനിടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ 555 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 89 വയസുകാരി ഉൾപ്പെടെ ആറ് പേർ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 500 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 424 പേർക്ക് രോഗം ഭേദമായി ആശുപത്രി വിട്ടതായും സംസ്ഥാന ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
പുതുച്ചേരിയിൽ ഇതുവരെ 26,032 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 20,205 പേർ രോഗമുക്തരായി. ഇനി ചികിത്സയിലുള്ളത് 5,327 പേരാണ്. പ്രദേശത്ത് 77.62 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതുവരെ 1.66 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 5,032 സാമ്പിളുകൾ പരിശോധിച്ചതായും ആരോഗ്യവിഭാഗം അറിയിച്ചു.
പുതുച്ചേരിയിൽ 555 പേർക്ക് കൂടി കൊവിഡ് - പുതുച്ചേരിയിൽ 555 പേർക്ക് കൂടി കൊവിഡ്
കൊവിഡ് മരണങ്ങൾ 500 ആയി. 24 മണിക്കൂറിനിടെ 424 പേർ രോഗമുക്തരായി.