പുതുച്ചേരി: പുതുച്ചേരിയിൽ 33 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ 38,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 35 പേർ കൂടി രോഗമുക്തി നേടി. പുതുച്ചേരിയിൽ 357 പേർ നിലവിൽ ചികിത്സയിലാണ്. ആകെ മരണസംഖ്യ 631 ആയി.
അതേസമയം കൊവിഡ് മുക്തി നിരക്ക് 97.40 ശതമാനമായി. കൊവിഡ് മരണ നിരക്ക് 1.66 ശതമാനവുമാണ്. ഇതുവരെ 4.76 ലക്ഷം സാമ്പിളുകൾ പരിശോധിച്ചതിൽ 4.34 ലക്ഷം സാമ്പിളുകളും നെഗറ്റീവ് ആയിരുന്നുവെന്ന് അധികൃതർ അറിയിച്ചു.