ETV Bharat / bharat

വിശാഖപട്ടണത്തെ വാതക ചോര്‍ച്ച നിര്‍വീര്യമാക്കാനായി പിടിബിസി കെമിക്കല്‍ എത്തിച്ചു - വാതക ചോര്‍ച്ച

പി‌ടി‌ബി‌സി കെമിക്കലുമായി എയർ ഇന്ത്യ കാർഗോ വിമാനം ഗുജറാത്തില്‍ നിന്ന് വിശാഖപട്ടണം വിമാനത്താവളത്തിലെത്തിയതായി എയർപോർട്ട് അധികൃതര്‍ അറിയിച്ചു

PTBC  styrene gas  leakage  Vishakhapatnam  Andhra Pradesh)  LG Polymer  പിടിബിസി കെമിക്കല്‍  വിശാഖപട്ടണത്തെ വാതക ചോര്‍ച്ച  വിശാഖപട്ടണം  വാതക ചോര്‍ച്ച  പിടിബിസി
വിശാഖപട്ടണത്തെ വാതക ചോര്‍ച്ച നിര്‍വീര്യമാക്കാനായി പിടിബിസി കെമിക്കല്‍ എത്തിച്ചു
author img

By

Published : May 8, 2020, 9:47 AM IST

അമരാവതി: വിശാഖപട്ടണത്ത് 11 പേരുടെ മരണത്തിനിടയാക്കിയ കെമിക്കല്‍ പ്ലാന്‍റിലെ വാതക ചോര്‍ച്ച നിര്‍വീര്യമാക്കാനായി പിടിബിസി (പാരാ-ടെര്‍ഷ്യറി ബ്യൂട്ടൈല്‍ കാറ്റെകോള്‍) കെമിക്കല്‍ എത്തിച്ചു. പി‌ടി‌ബി‌സി കെമിക്കലുമായി എയർ ഇന്ത്യ കാർഗോ വിമാനം ഗുജറാത്തില്‍ നിന്ന് വിശാഖപട്ടണം വിമാനത്താവളത്തിലെത്തിയതായി എയർപോർട്ട് ഡയറക്‌ടർ രാജ് കിഷോർ അറിയിച്ചു. വ്യാഴാഴ്‌ച രാത്രി 10.30 ഓടെയാണ് ഒമ്പത് അംഗ സംഘം രാസവസ്‌തുക്കളുമായി എത്തിയത്.

ഗുജറാത്തിലെ വൽസാദ് ജില്ലയിലെ വാപിയില്‍ നിര്‍മിച്ച പിടിബിസി കെമിക്കലാണ് വിശാഖപട്ടണത്ത് എത്തിച്ചത്. വാതക ചോർച്ച നിർവീര്യമാക്കുന്നതിനും വ്യാപനം ഇല്ലാതാക്കാനുമാണ് ഈ രാസവസ്‌തു ഉപയോഗിക്കുന്നത്. വാതക ചോർച്ച സംഭവത്തെ തുടര്‍ന്ന് ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയോട് പിടിബിസി രാസവസ്‌തു ആവശ്യപ്പെട്ടിരുന്നു.

ആർ.ആർ വെങ്കടപുരം ഗ്രാമത്തിൽ എൽ.ജി പോളിമർ വ്യവസായ കേന്ദ്രത്തിലാണ് വാതക ചോര്‍ച്ച ഉണ്ടായത്. വ്യാഴാഴ്‌ച പുലര്‍ച്ചെ 2.30 നായിരുന്നു അപകടം. സ്റ്റൈറീൻ വാതകം ശ്വസിച്ച് കുട്ടികളടക്കം 11 പേരാണ് മരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.