ന്യൂഡല്‍ഹി: ജനങ്ങൾക്ക് നേരെയുള്ള നിഴല്‍ യുദ്ധങ്ങൾ അനുവദിക്കില്ലെന്ന സന്ദേശമാണ് ബലാക്കോട്ട് ആക്രമണത്തിലൂടെ വ്യക്തമാക്കിയതെന്ന് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്. ഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ എയര്‍ പവര്‍ സ്റ്റഡീസില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
സൈന്യത്തെ നിയോഗിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങൾക്കായി തയ്യാറാകേണ്ടതുണ്ടെങ്കില്‍ കര, വ്യോമ, നാവിക മേഖലകളില്‍ എല്ലായ്‌പ്പോഴും വിശ്വസനീയമായ പ്രതിരോധം ആവശ്യമാണ്. പരിശീലനത്തിലൂടെയും പ്രചോദനത്തിലൂടെയുമാണ് ഇത് സാധ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൈനിക നേതൃത്വത്തിന്‍റെ ഇച്ഛാശക്തിയും രാഷ്‌ട്രീയ നേതൃത്വവുമാണ് വിശ്വസനീയമായ പ്രതിരോധത്തിന്‍റെ പിന്നിലെന്നും കാര്‍ഗില്‍, ഉറി, പുല്‍വാമ ആക്രമണങ്ങളിലൂടെ ഇതാണ് വ്യക്തമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.