മുംബൈ: കള്ളപ്പണ കേസില്‍ എന്‍സിപി നേതാവ് ശരത് പവാര്‍ ഇന്ന് മുംബൈ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ ഹാജരാകും. എന്നാൽ എൻഫോഴ്സ്മെന്‍റിൽ നിന്നും ഇതുവരെ നോട്ടീസ് ലഭിച്ചില്ലെന്നും സ്വന്തം നിലക്ക് ഹാജരാകുകയാണെന്ന് പവാർ അറിയിച്ചിരുന്നു.
എൻസിപി പ്രവർത്തകർ പ്രതിഷേധിക്കാനുളള സാഹചര്യം പരിഗണിച്ച് മുംബൈയിലെ എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിന് മുൻപിൽ കനത്ത സുരക്ഷയാണ് ഏർപ്പടുത്തിയിരിക്കുന്നത്. മേഖലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സഹകരണ ബാങ്ക് അഴിമതി കേസില്‍ ശരദ് പവാറിനെതിരെ ചെവ്വാഴ്ചയാണ് എന്‍ഫോഴ്സ്മെന്‍റ് കേസ് രജിസ്റ്റര്‍ ചെയ്തത്. മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി .