ഡെറാഡൂൺ: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ശനിയാഴ്ച ആരംഭിക്കും. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 86,000 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരിച്ചു വരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചവരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണെന്ന് മുഖ്യമന്ത്രി തിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു. ഇതില്‍ 26,000 പേര്‍ ഡല്‍ഹിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹ്യ അകലം പാലിക്കുന്ന മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും കൊവിഡ് പ്രോട്ടോക്കോള്‍ പിന്തുടരുകയും ചെയ്യുന്നതിനാല്‍ ഇത്രയധികം ആളുകളെ എത്തിക്കല്‍ ഘട്ടംഘട്ടമായി മാത്രമേ ചെയ്യാന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് പറഞ്ഞു. തുടക്കത്തിൽ കുടിയേറ്റക്കാരെ ബസുകളിൽ കൊണ്ടുവരുമെങ്കിലും ഇത്രയും വലിയ ജനസംഖ്യ എത്തിക്കാൻ ബസുകൾ പര്യാപ്തമല്ല. അതിനാൽ പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ കേന്ദ്രവുമായി ചർച്ച നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റക്കാരെ എത്തിക്കാൻ കുറഞ്ഞത് 12 പ്രത്യേക ട്രെയിനുകളെങ്കിലും ആരംഭിക്കണമെന്ന് സംസ്ഥാന സർക്കാർ റെയിൽവേ മന്ത്രി പീയൂഷ് ഗോയലിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
ഡല്‍ഹി-ഡെറാഡൂൺ, ഡല്‍ഹി-ഹൽദ്വാനി, ചണ്ഡീഗഡ്-ഡെറാഡൂൺ, ലഖ്‌നൗ-ഡെറാഡൂൺ, ജയ്പൂർ-ഡെറാഡൂൺ, ജയ്പൂർ-ഹൽദ്വാനി, മുംബൈ-ഡെറാഡൂൺ, മുംബൈ-ഹൽദ്‌വാനി, ഭോപ്പാൽ-ഡെറാഡൂൺ, ബാംഗ്ലൂർ-ഡെറാഡൂൺ എന്നിവയാണ് റൂട്ട്. യാത്ര തുടങ്ങുന്നതിന് മുമ്പും സംസ്ഥാനത്തെത്തിയതിന് ശേഷവും പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. യാത്ര തുടങ്ങുന്നതിനുമുമ്പും ഇവിടെയെത്തിയതിനുശേഷവും ശരിയായി പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രോഗം കണ്ടെത്തിയവരെ ഉടൻ തന്നെ വീടുകളിലേക്ക് പോകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവരെ ഡെറാഡൂൺ, ഹരിദ്വാർ, രുദ്രാപൂർ, ഹൽദ്വാനി എന്നിവിടങ്ങളിൽ നിർത്തി സുഖം പ്രാപിച്ചതിനുശേഷം മാത്രമേ വീടുകളിലേക്ക് പോകാൻ അനുവദിക്കൂവെന്നും റാവത്ത് പറഞ്ഞു.