ന്യൂഡല്‍ഹി: സൈനികര്‍ക്ക് കൊവിഡ് ബാധിക്കുകയും ഒരു സൈനികന്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി സി.ആര്‍.പി.എഫ്. 31-ാം ബെറ്റാലിയനിലെ ജവാന്മാര്‍ക്കാണ് വൈറസ് ബാധയേറ്റത്. സംഭവത്തില്‍ അന്വേഷണ പുരോഗതി നിരീക്ഷിച്ച് വരികയാണെന്നും സി.ആര്‍.പി.എഫ് തലവന്‍ എപി മഹേശ്വരി പറഞ്ഞു.
കൊവിഡ് കേന്ദ്രങ്ങളില്‍ സുരക്ഷയ്ക്കായി എത്തുന്ന ജവാന്മാര്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടു. 137 സൈനികര്‍ക്ക് കൊവിഡ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ആറ് പേരുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല. ജവാന്മാര്‍ ജോലിക്ക് എത്തുന്നതിന് മുന്‍പ് എല്ലാ തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കണം. കൂടാതെ പ്രതിരോധ ശേഷി കൂട്ടുന്നതിനുള്ള കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഓഫീസില്‍ ജോലിക്ക് എത്തിയ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതൊടെ ഓഫീസ് സീല്‍ ചെയ്തതായും അദ്ദേഹം അറിയിച്ചു. ജോലിയില്‍ ഉള്ളവരെ ക്വാറന്‍റൈനിലാക്കി. ഇതോടെ സേനക്ക് പുതിയ ആരോഗ്യ സംരക്ഷണ നിയമങ്ങള്‍ നടപ്പിലാക്കാന്‍ അഡീഷണല്‍ ഡി.ജി (മെഡിക്കല്‍)ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി പുതിയ മാര്‍ഗരേഖ അടുത്ത ദിവസം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.