ന്യൂഡല്‍ഹി: യുപിയിലുണ്ടായ കര്‍ഷക-അതിഥിത്തൊഴിലാളികളുടെ ആത്മഹത്യയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്‌ചക്കിടെ നാല് കര്‍ഷകരും അതിഥിത്തൊഴിലാളികളും ആത്മഹത്യ ചെയ്‌തു എന്നാല്‍ മുഖ്യമന്ത്രി അതിഥിത്തൊഴിലാളികള്‍ക്കായുള്ള മാപ്പിങ് തയ്യാറാക്കുന്ന തിരക്കിലാണെന്നും പ്രിയങ്കാ ഗാന്ധി ട്വിറ്ററിലൂടെ പറഞ്ഞു. ആത്മഹത്യ ചെയ്‌ത കര്‍ഷകരേയും തൊഴിലാളികളേയും സംബന്ധിച്ച് പുറത്ത് വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പങ്കുവച്ചാണ് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്‌തത്.
മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ ഉദ്യോഗസ്ഥരും തിരിച്ച് വരുന്ന തൊഴിലാളികളെ പുനരധിവസിപ്പിക്കുന്നതിന് പുതിയ മാപ്പ് വരക്കുകയാണ് എന്നാല്‍ അതില്‍ ഈ പാവങ്ങള്‍ക്ക് സ്ഥാനമില്ലെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.