ETV Bharat / bharat

പ്രതിഷേധക്കാരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ച സംഭവം; യുപി സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

പൗരത്വനിയമ ഭേദഗതിക്കെതിരായി നടന്ന പ്രതിഷേധങ്ങളില്‍ പൊതുമുതൽ നശിപ്പിച്ചെന്ന് ആരോപിച്ച് നിരവധി ആളുകളുടെ പേരും ചിത്രവുമടക്കമുള്ള വിവരങ്ങൾ ഉള്‍പ്പെടുത്തിയ ബാനറുകള്‍ യുപി സർക്കാർ നഗരത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു

യുപി സർക്കാർ  പ്രിയങ്ക ഗാന്ധി  ബാനറുകൾ പതിപ്പിച്ച സംഭവം  പൗരത്വനിയമ ഭേദഗതി  സിഎഎ  Priyanka gandhi  banners in Lucknow
പ്രിയങ്ക
author img

By

Published : Mar 8, 2020, 5:33 PM IST

ലക്‌നൗ: സിഎഎക്കെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ അക്രമങ്ങളില്‍ കുറ്റാരോപിതരായവരുടെ ചിത്രങ്ങള്‍ ബാനറുകളിൽ പതിച്ച സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി. അംബേദ്‌കർ നിർമിച്ച ഭരണഘടനക്ക് മുകളിലാണ് തങ്ങളെന്ന മനോഭാവമാണ് യുപിയിലെ ബിജെപി സർക്കാരിനും പിന്തുണക്കുന്നവർക്കുമെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

  • यूपी की भाजपा सरकार का रवैया ऐसा है कि सरकार के मुखिया और उनके नक्शे कदम पर चलने वाले अधिकारी खुद को बाबासाहेब अंबेडकर द्वारा बनाए गए संविधान से ऊपर समझने लगे हैं।

    उच्च न्यायालय ने सरकार को बताया है कि आप संविधान से ऊपर नहीं हो। आपकी जवाबदेही तय होगी। https://t.co/nQCP5gfKW5

    — Priyanka Gandhi Vadra (@priyankagandhi) March 8, 2020 " class="align-text-top noRightClick twitterSection" data=" ">

പ്രതിഷേധാക്രമണങ്ങളിൽ പൊതുമുതൽ നശിപ്പിച്ചെന്ന് ആരോപിച്ചാണ് അമ്പതോളം പേരുടെ വിവരങ്ങൾ യുപി സർക്കാർ റോഡുകളിലും തെരുവ് വീഥികളിലും പതിപ്പിച്ചത്. ഇവരിൽ നിന്നും നഷ്‌ടപരിഹാര തുക ഈടാക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു. തിരക്കേറിയ ഹസ്രത്‌ഗഞ്ച് പ്രദേശത്തും പ്രധാന ജങ്‌ഷനുകളിലും നിയമസഭാ കെട്ടിടത്തിന് മുന്നിലുള്ള ഇടങ്ങളിലും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിർദേശപ്രകാരം പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ടെന്ന് യുപി സർക്കാർ വക്താവ് വ്യക്തമാക്കി. നഷ്‌ടപരിഹാരം നൽകിയില്ലെങ്കില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുമെന്നും പോസ്റ്ററുകളിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.