ലഖ്‌നൗ: അതിഥി തൊഴിലാളികള്‍ക്കായുള്ള ബസുകള്‍ സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയെന്ന കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ സെക്രട്ടറി സന്ദീപ് സിംഗ് അലഹബാദ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചു. കേസില്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു നേരത്തെ അറസ്റ്റിലായിരുന്നു. കോണ്‍ഗ്രസ് സമര്‍പ്പിച്ച പട്ടികയില്‍ ഓട്ടോ, കാര്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയുടെ രജിസ്‌ട്രേഷന്‍ നമ്പരുകള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിനെ തെറ്റുദ്ധരിപ്പിച്ചെന്നാണ് കേസ്. കേസിന്‍റെ വാദം കോടതി ജൂണ്‍ 17ന് കേള്‍ക്കും. അതേസമയം ഈ കേസ് തികച്ചും രാഷ്‌ട്രീയ താല്‍പര്യത്തോടെ കെട്ടിച്ചമച്ചതാണെന്ന് സന്ദീപ് സിംഗിന്‍റെ അഭിഭാഷകന്‍ ജെ.എന്‍. മധൂര്‍ പറഞ്ഞു.
ബസുകളുടെ പട്ടികയില്‍ ക്രമക്കേട്; പ്രിയങ്കാ ഗാന്ധിയുടെ സെക്രട്ടറി മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചു - പ്രിയങ്കാ ഗാന്ധി
കേസിന്‍റെ വാദം കോടതി ജൂണ്‍ 17ന് കേള്‍ക്കും