ന്യൂഡല്‍ഹി: ജനുവരി 26 ന് നടന്ന കിസാൻ ട്രാക്ടർ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ മരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയായ കര്‍ഷകന്‍റെ വീട് കോണ്‍ഗ്ര് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി സന്ദര്‍ശിക്കും. ഉത്തർപ്രദേശിലെ റാംപൂർ ജില്ലയുടെ നവരീത് സിങ്ങാണ് ട്രാക്ടര്‍ റാലിക്കിടെ മരിച്ചത്. വ്യാഴാഴ്ചയായിരിക്കും സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ശന നിലപാടെടുത്ത കോണ്‍ഗ്രസ് കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിയമം പൂര്‍ണമായും പിൻവലിക്കണമെന്നാണ് കോണ്‍ഗ്രസും ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്താൻ അനുമതി ലഭിച്ചെങ്കിലും, കര്‍ഷകരും പൊലീസും പലയിടങ്ങളിലും ഏറ്റുമുട്ടുകയുണ്ടായി. കർഷകർ പൊലീസ് ബാരിക്കേഡുകൾ തകര്‍ത്തതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. ബാരിക്കേഡില്‍ ഇടിച്ച ട്രാക്ടര്‍ മറിഞ്ഞാണ് നവനീത് സിങ് മരിച്ചത്. ഇത് സംബന്ധിച്ച സിസിടിവി ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ് പുറത്തുവിട്ടിരുന്നു.
പ്രിയങ്കയ്‌ക്കൊപ്പം ഉത്തർപ്രദേശിൽ നിന്നുള്ള മറ്റ് കോണ്‍ഗ്രസ് നേതാക്കളും ഗൃഹസന്ദര്‍ശനത്തിനെത്തും. എന്നാല്‍ സന്ദര്‍ശനത്തിന് വേണ്ട അനുമതി പ്രിയങ്കാ ഗാന്ധി വാങ്ങിയിട്ടുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധി കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ മൂന്ന് വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തിയിരുന്നു. കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യമാണ് രാഹുല്‍ ഉന്നയിച്ചത്. പാര്‍ലമെന്‍റ് സമ്മേളനത്തിലും സമാന ആവശ്യം പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചിരുന്നു.