ETV Bharat / bharat

യു പി സര്‍ക്കാരിനെതിരെ പരാതി നല്‍കി പ്രിയങ്ക ഗാന്ധി - കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി

പൗരത്വ പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശില്‍ സമരം ചെയ്‌തവരെ വെടിവെച്ചു കൊല്ലുകയും ആക്രമിക്കുകയും ചെയ്‌ത പൊലീസ് നടപടിക്കെതിരെയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പരാതി നല്‍കിയത്

Priyanka Gandhi to complaint with NHRC  Priyanka Gandhi file complaint against Yogi govt  Congress appointment with the NHRC against yogi govt  complaint over UP police's action on anti-CAA protestors  യോഗി ആദിത്യനാഥ് സര്‍ക്കാര്‍  കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി  ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ പരാതി നല്‍കി പ്രിയങ്ക ഗാന്ധി
author img

By

Published : Jan 27, 2020, 1:25 AM IST

ന്യൂഡല്‍ഹി: യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പൗരത്വ പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശില്‍ സമരം ചെയ്‌തവരെ വെടിവെച്ചു കൊല്ലുകയും ആക്രമിക്കുകയും ചെയ്‌ത പൊലീസ് നടപടിക്കെതിരെയാണ് പ്രിയങ്ക പരാതി നല്‍കിയത്. തിങ്കളാഴ്‌ച മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളുമായി പ്രിയങ്ക ഗാന്ധി കൂടിക്കാഴ്‌ച നടത്തുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു, നിയമസഭാ പാർട്ടി നേതാവ് ആധാരാന മിശ്ര, എംപി പിഎൽ പുനിയ എന്നിവരടങ്ങുന്ന കോൺഗ്രസ് പ്രതിനിധി സംഘത്തിനൊപ്പമാണ് മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളെ പ്രിയങ്ക കാണുക.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടന്ന പ്രതിഷേധത്തില്‍ നിരവധി പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ഇരകളുടെ കുടുംബങ്ങളെ കാണാനായി പ്രിയങ്കാ ഗാന്ധി ഉത്തർപ്രദേശില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത് അറസ്റ്റിലായവര്‍ക്ക് നിയമസഹായം നല്‍കുന്നതിന് വേണ്ടി അഭിഭാഷകരുടെ സംഘത്തെയും പ്രിയങ്ക തയ്യാറാക്കിയിരുന്നു.

Intro:Body:

https://www.aninews.in/news/national/politics/priyanka-gandhi-to-complaint-with-nhrc-against-up-govt-over-polices-action-on-anti-caa-protestors20200126210714/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.