ന്യൂഡൽഹി: കെവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിൽ ലോക്‌ഡൗൺ നിലനിൽക്കുന്നതിനാൽ എല്ലാവരും വീട്ടിൽ ഇരുന്ന് അംബേദ്കർ ജയന്തി ദിനം ആഘോഷിക്കണമെന്ന് അഭ്യര്‍ഥിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. എല്ലാവരും ആരോഗ്യ പ്രോട്ടോക്കോൾ പാലിക്കണമെന്നും തന്‍റെ വീഡിയോ സന്ദേശത്തിൽ പ്രിയങ്കാ ഗാന്ധി പറഞ്ഞു. വീട്ടിലായിരിക്കുന്ന ഈ സമയത്ത് ഒരു തവണയെങ്കിലും ഇന്ത്യൻ ഭരണ ഘടന വായിക്കണമെന്നും അതനുസരിച്ച് ഓരോരുത്തരും തങ്ങളാലാകുന്നത് ചെയ്യണമെന്നും പ്രിയങ്ക ഓര്‍മിപ്പിച്ചു. ഓരോരുത്തരും തങ്ങളാലാകുന്ന തരത്തിൽ ദുർബല വിഭാഗങ്ങളെ സഹായി,ക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു. ഇന്ത്യയിൽ ആരും പട്ടിണി കിടക്കരുതെന്നും ഒരോരുത്തരും അവരവരുടെ അവകാശങ്ങൾ നേടിയെടുക്കണമെന്നതുമായിരുന്നു അംബേദ്കറുടെ സ്വപ്നമെന്നും പ്രിയങ്ക പറഞ്ഞു.
ദുർബല വിഭാഗങ്ങളെ സഹായിക്കണമെന്ന് പ്രിയങ്കാ ഗാന്ധി - Vulnerable sections
വീട്ടിലായിരിക്കുന്ന ഈ സമയത്ത് ഒരു തവണയെങ്കിലും ഇന്ത്യൻ ഭരണ ഘടന വായിക്കണമെന്നും അതനുസരിച്ച് ഓരോരുത്തരും തങ്ങളാലാകുന്നത് ചെയ്യണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു