ETV Bharat / bharat

കാവല്‍ക്കാരന്‍ കള്ളനെന്ന് കുട്ടികള്‍: പ്രിയങ്കക്ക് നോട്ടീസ്

author img

By

Published : May 3, 2019, 2:08 AM IST

മൂന്ന് ദിവസത്തിനകം മറുപടി നല്‍കാന്‍ നിര്‍ദ്ദേശം. കുട്ടികളെ ഉപയോഗിച്ച് പ്രിയങ്ക പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നുവെന്ന് ബിജെപി.

കാവല്‍ക്കാരന്‍ കള്ളനെന്ന് കുട്ടികള്‍: പ്രിയങ്കക്ക് നോട്ടീസ്

ന്യൂഡൽഹി: കുട്ടികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന പരാതിയില്‍ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് കേന്ദ്ര ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. പ്രിയങ്കയുടെ സാന്നിധ്യത്തില്‍ കുട്ടികള്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. മൂന്ന് ദിവസത്തിനകം മറുപടി നല്‍കാനാണ് ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചത്. കുട്ടികളുടെ പേരും വിലാസവും സംഭവസ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങളും ഒപ്പം നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

12 സെക്കന്‍ഡുള്ള ദൃശ്യങ്ങളില്‍ കാവല്‍ക്കാരന്‍ കള്ളനാണെന്നും കുട്ടികള്‍ മുദ്രാവാക്യം വിളിക്കുന്നുണ്ട്. സംഭവത്തില്‍ പ്രിയങ്കക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കുട്ടികളെക്കൊണ്ട് പ്രിയങ്ക പ്രധാനമന്ത്രിയെ അധിക്ഷേപിപ്പിക്കുന്നുവെന്നായിരുന്നു ബിജെപിയുടെ വിമര്‍ശനം. അസഭ്യം പറയാന്‍ പ്രിയങ്ക കുട്ടികളെ പ്രേരിപ്പിക്കുന്നുവെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കുറ്റപ്പെടുത്തി.

Intro:Body:

https://www.hindustantimes.com/lok-sabha-elections/priyanka-gandhi-gets-notice-from-child-rights-body-over-use-of-children-for-poll-campaign-has-3-days-to-reply/story-7tkjZ9RzCWyldIENdNHSbM.html

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.