ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്ത്' വഴി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 11 മണിക്കാണ് സംപ്രേഷണം. ഈ വർഷത്തെ മൻ കി ബാത്തിന്റെ അവസാന പ്രക്ഷേപണമാണിത്. കൊവിഡ് പ്രതിസന്ധി രാജ്യത്തെ അതിരൂക്ഷമായി ബാധിച്ച സാഹചര്യത്തിൽ ജനങ്ങളിൽ നിന്നും അദ്ദേഹം അഭിപ്രായം തേടിയിരുന്നു.
'2020 നിങ്ങൾ എങ്ങനെ കാണുന്നു', '2021ൽ നിങ്ങൾ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത് എന്താണ്' എന്നീ ചോദ്യങ്ങളാണ് പ്രധാനമന്ത്രി ജനങ്ങളോട് ചോദിച്ചത്. 'മാൻ കി ബാത്ത്' എല്ലാ മാസവും അവസാന ഞായറാഴ്ചയാണ് സംപ്രേഷണം ചെയ്യുന്നത്. ഇതിൽ പ്രധാനമന്ത്രി രാജ്യത്തെ സംബന്ധിക്കുന്ന ഏറ്റവും പുതിയ വിഷയങ്ങളെക്കുറിച്ചാണ് സംസാരിക്കുക.