ETV Bharat / bharat

'പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി'; ആധാർ വിവരം നല്‍കാനുള്ള തിയതി നീട്ടി

author img

By

Published : Oct 9, 2019, 5:00 PM IST

ആധാർ വിവരം നല്‍കാനുള്ള തിയതി നവംബർ 30 വരെ നീട്ടി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി ഗുണഭോക്താക്കൾക്ക് ആധാർ വിവരങ്ങൾ സമർപ്പിക്കാനുള്ള തിയതി അടുത്ത മാസം 30 വരെ നീട്ടി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേർന്ന മന്ത്രിതല യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. റാബി വിളവ് ഇറക്കുന്നതിനുള്ള സമയം ആയതിനാലാണ് കര്‍ഷകര്‍ക്ക് അനുകൂലമായ തീരുമാനം എടുത്തതെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ ഭാഗമായി കർഷകർക്ക് പ്രതി വർഷം 6000 രൂപയാണ് ലഭിക്കുക. പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും. രണ്ട് ഹെക്‌ടറില്‍ കവിയാത്ത കൃഷിഭൂമിയുള്ള കുടുംബങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. 2019-20 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റിലാണ് 2018 ഡിസംബർ ഒന്നിന്‍റെ മുന്‍കാല പ്രാബല്യത്തോടെ പദ്ധതി പ്രഖ്യാപിച്ചത്. 2000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് തുക നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തുക.

ZCZC
PRI ECO GEN NAT
.NEWDELHI DEL21
PM-KISAN
Govt extends Aadhaar seeding date for PM-Kisan plan to Nov 30
         New Delhi, Oct 9 (PTI) The government on Wednesday extended Aadhaar seeding date to avail Rs 6,000 benefit under Pradhan Mantri Kisan Samman Nidhi (PM-Kisan) Scheme till November 30.
         The decision was taken in the meeting of the Cabinet Committee on Economic Affairs (CCEA), headed by Prime Minister Narendra Modi.
         "Cabinet has decided to relax till 30th November 2019, the mandatory requirement of Aadhaar seeding for release of benefits under Pradhan Mantri Kisan Samman Nidhi after 1st August, 2019," Information and Broadcasting Minister Prakash Javadekar told media after the meeting.
         The date has been extended to help farmers ahead of rabi (winter) sowing, he said.
         The minister said over 7 crore farmers have already benefited under the PM-Kisan scheme, under which Rs 6,000 is being provided to each farmer in three equal installments. PTI LUX NKD
BAL
10091431
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.