ഉത്തർപ്രദേശ്: മുസാഫർനഗർ ജില്ലയിലെ മിറാൻപൂരിൽ ക്ഷേത്രത്തിൽ നിന്ന് 1.25 ലക്ഷം രൂപയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതിന് പൂജാരിക്കും സഹോദരനും എതിരെ കേസെടുത്തു. മിറാൻപൂർ പട്ടണത്തിലെ യോഗമയ ക്ഷേത്രത്തിലെ പുരോഹിതൻ സോംപാലിനും സഹോദരൻ രാംപാലിനുമെതിരെ ആണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇരുവരും ഒളിവിലാണ്. ഭണ്ഡാരം തകർത്താണ് പ്രതികൾ പണം മോഷ്‌ടിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
ക്ഷേത്രത്തിൽ നിന്ന് 1.25 ലക്ഷം രൂപ മോഷ്‌ടിച്ച് പൂജാരി കടന്നു - മുസാഫർനഗർ
പൂജാരി സഹോദരന്‍റെ സഹായത്തോടെ ഭണ്ഡാരം തകർത്താണ് പണം മോഷ്‌ടിച്ചത്. ഇരുവരും ഒളിവിലാണ്