ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും വൻ വിജയം നേടിയ ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെ ഡൽഹി മുഖ്യമന്ത്രിയായി നിയമിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. കെജ്‌രിവാളിനെ കൂടാതെ ആറ് മന്ത്രിമാരേയും നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭയിൽ നിന്നുള്ള കെജ്‌രിവാളിന്‍റെ രാജി രാജി സ്വീകരിച്ചതായും ഔദ്യോഗിക അറിയിപ്പുണ്ട്.
ഞായറാഴ്ച രാംലീല മൈതാനിയില്‍ ഡൽഹി മുഖ്യമന്ത്രിയായി മൂന്നാം വട്ടവും അരവിന്ദ് കെജ്‌രിവാള്‍ സത്യപ്രതിജ്ഞ ചെയ്യും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഖെലോട്ട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്രഗൗതം എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.