ന്യൂഡൽഹി: രാഷ്‌ട്രപതി ഭവനിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്‍റെ ബന്ധു കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. മരിച്ചയാളുടെ കോണ്‍ടാക്റ്റുകള്‍ പരിശോധിച്ചപ്പോഴാണ് രാഷ്ട്രപതി ഭവനിലെ ജീവനക്കാരന്‍റെ കുടുംബം ഇയാളുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ജീവനക്കാരന് വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ജീവനക്കാരന്‍റെ വീടിന്‍റെ അടുത്തുള്ള 125 ഓളം കുടുംബങ്ങളോട് സ്വയം ഒറ്റപ്പെട്ട് കഴിയാൻ ആവശ്യപ്പെട്ടു. ഡൽഹിയിൽ 2000 ത്തിലധികം ആളുകൾക്ക് കൊവിഡ് വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചു.
രാഷ്ട്രപതി ഭവനിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു - COVID-19 positive
ഇദ്ദേഹത്തിന്‍റെ ബന്ധു കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ രാഷ്‌ട്രപതി ഭവനിലെ ജീവനക്കാരനും കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി