ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്‍റ് കെട്ടിട നിര്‍മാണത്തിനായി ഒരുക്കം ആരംഭിച്ചു. പാര്‍ലമെന്‍റ് കെട്ടിട അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും നിര്‍മാണത്തിനിടെ പൊടി ഒഴിവാക്കുന്നതിനായി വലകള്‍ സ്ഥാപിക്കുകയും ചെയ്യുന്നതാണ്.
ഡിസംബറിലാണ് പാര്‍ലമെന്‍റ് കെട്ടിടത്തിന്‍റെ നിര്‍മാണം ഔദ്യോഗികമായി ആരംഭിക്കുക. 2022 ഒക്‌ടോബറോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ ലോക്‌സഭ സ്‌പീക്കര്‍ ഓം ബിര്‍ല പാര്‍ലമെന്‍റ് ഹൗസ് സമുച്ചയം സന്ദര്‍ശിക്കുകയും നിര്‍മാണ കരാറിലേര്‍പ്പെട്ട ഏജന്‍സികള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്‌തിരുന്നു.
നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിന് മുന്‍പ് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തി വരികയാണെന്ന് പദ്ധതി മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഡിസംബറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.