ETV Bharat / bharat

ദേശീയ പൗരത്വ ബില്‍; ജെഡിയു നിലപാടിനെതിരെ പ്രശാന്ത് കിഷോര്‍

ബില്‍ ഭേദഗതിയെ പിന്തുണച്ച നടപടി പാര്‍ട്ടി ഭരണഘടനയ്‌ക്ക് വിരുദ്ധമാണെന്ന് ജെഡിയു ദേശീയ പ്രസിഡന്‍റ് കൂടിയായ പ്രശാന്ത് കിഷോര്‍

author img

By

Published : Dec 10, 2019, 1:46 PM IST

Citizenship Amendment Bill latest news  JD(U) supporting Citizenship (Amendment) Bill  Prashant Kishor on Citizenship (Amendment) Bill news  ദേശീയ പൗരത്വ ഭേദഗതി ബില്‍ വാര്‍ത്ത  പൗരത്വ ബില്‍  പ്രശാന്ത് കിഷോര്‍
ദേശീയ പൗരത്വ ബില്‍: ജെഡിയു നിലപാടിനെതിരെ പ്രശാന്ത് കിഷോര്‍

പാറ്റ്ന: ദേശീയ പൗരത്വ ബില്‍ ഭേദഗതിയെ പിന്തുണച്ച ജനതാ ദള്‍ (യു) നിലപാടില്‍ അസംതൃപ്‌തി അറിയിച്ച് പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്‍റ് പ്രശാന്ത് കിഷോര്‍. മതത്തിന്‍റെ പേരില്‍ ജനങ്ങള്‍ വിവേചനം നേരിടേണ്ട സാഹചര്യത്തിലേക്കാണ് ബില്‍ വഴിവെക്കുന്നതെന്ന് പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടു.

ലോക്‌സഭയില്‍ ബില്‍ പാസായ തിങ്കളാഴ്ച രാത്രി ട്വീറ്ററിലൂടെയാണ് പ്രശാന്ത് കിഷോര്‍ നിലപാടറിയച്ചത്. ബില്ലിനെ ജെഡിയു എംപിമാരടക്കം 311 പേര്‍ ബില്ലിനെ പിന്തുണച്ചിരുന്നു. ഏഴ്‌ മണിക്കൂര്‍ നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷം നടന്ന വോട്ടെടുപ്പില്‍ 80 പേര്‍ ബില്ലിനെതിരെ വോട്ട് ചെയ്‌തു.

  • Disappointed to see JDU supporting #CAB that discriminates right of citizenship on the basis of religion.

    It's incongruous with the party's constitution that carries the word secular thrice on the very first page and the leadership that is supposedly guided by Gandhian ideals.

    — Prashant Kishor (@PrashantKishor) December 9, 2019 " class="align-text-top noRightClick twitterSection" data=" ">

ലോക്‌സഭയിലെ പാര്‍ട്ടി നിലപാട് നിതീഷ് കുമാര്‍ നയിക്കുന്ന ജെഡിയുവിന്‍റെ ഭരണഘടനയ്‌ക്ക് വിരുദ്ധമാണെന്നും, പാര്‍ട്ടിയുടേത് മതേതരത്വത്തിലൂന്നിയ ഗാന്ധിയന്‍ നിലപാടാണെന്നും പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെട്ടു. പാര്‍ട്ടി നിലപാട് നിരാശാജനകമാണന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു.

ലോക്‌സഭയില്‍ ബില്‍ ചര്‍ച്ചയ്‌ക്ക് വന്നപ്പോള്‍ അമിത് ഷാ അവതരിപ്പിച്ച ദേശീയ പൗരത്വ ഭേദഗതി ബില്‍ മതേതരത്വത്തിന് എതിരല്ലെന്നും അതില്‍ ബില്ലിനെ പിന്തുണയ്‌ക്കുകയാണെന്നും ജെഡിയു എംപി രാജീവ് രഞ്ചന്‍ ഏലിയാസ് ലാലന്‍ സിങ് പ്രഖ്യാപിച്ചിരുന്നു.

നേരത്തെ ദേശീയ പൗരത്വ ബില്‍ ഭേദഗതിക്കും, പൗരത്വ രജിസ്‌റ്ററിനെതിരെയും പാര്‍ട്ടി നിലപാടെടുത്തിരുന്നു. വിഷയം മുസ്ലീം വിഭാഗത്തിനെതിരായുള്ള വിവേചനമാണെന്ന് പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ മാസവും ദേശീയ പൗരത്വ രജിസ്‌റ്ററിനെതിരെ പ്രശാന്ത് കിഷോർ ബിജെപിക്കെതിരെ ട്വിറ്ററിലൂടെ ആഞ്ഞടിച്ചിരുന്നു. ജനങ്ങളുടെ മേലും സംസ്ഥാന സര്‍ക്കാരുകളുടെ മേലും ബിജെപി ദേശീയ പൗരത്വ ബില്‍ രജിസ്‌റ്റര്‍ അടിച്ചേല്‍പിക്കുകയാണെന്നു പ്രശാന്ത് കിഷോര്‍ ആരോപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.