പനാജി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ദക്ഷിണ ഗോവയിലെ മാർഗാവോയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സാവന്ത്. 2022 മാർച്ചിലാണ് ഗോവയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. 40 മണ്ഡലങ്ങളാണുള്ളത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി പാർട്ടി ഒരുങ്ങുകയാണ്. 40 നിയമസഭാ മണ്ഡലങ്ങളിലും പാർട്ടി പ്രവർത്തകർക്ക് വേണ്ടി ശിൽപ്പശാലകൾ നടത്തുമെന്നും ബിജെപി നേതാവ് പറഞ്ഞു. ജനങ്ങൾ ബിജെപിയിലും സർക്കാരിലും ഉള്ള വിശ്വാസം തെരഞ്ഞെടുപ്പിലൂടെ പ്രകടിപ്പിക്കുമെന്നും ഗോവ മുഖ്യമന്ത്രി പറഞ്ഞു.