ETV Bharat / bharat

സീറ്റ് തർക്കം: പത്രിക നല്‍കാനിരുന്ന ബി.ജെ.പി. സ്ഥാനാർഥിയെ ആക്രമിച്ചു

ആക്രമണത്തിന് ഇരയായത് ഘട്ട്കോപാർ ഈസ്റ്റ് നിയോജക മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി പരാഗ് ഷാഹ്. പരാഗ് ഷാഹിന്‍റെ കാർ ഒരു സംഘം അടിച്ചു തകർത്തു.

ബി.ജെ.പി. സീറ്റ് തർക്കം
author img

By

Published : Oct 4, 2019, 5:45 PM IST

ഘട്ട്കോപാർ: ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് അനുവദിച്ചതുമായി ബന്ധപെട്ട തർക്കത്തെ തുടർന്ന് ബി.ജെ.പിയില്‍ തെരുവ് സംഘർഷം. മഹാരാഷ്‌ട്രയിലെ ഘട്ട്കോപാർ ഈസ്റ്റ് നിയോജക മണ്ഡലത്തിലാണ് സംഭവം. നിയോജക മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥി പരാഗ് ഷാഹിന്‍റെ കാർ ഒരു സംഘം അക്രമിച്ചു. ഒരുവിഭാഗത്തിന് സീറ്റ് ലഭിക്കാത്തതാണ് സംഘർഷത്തില്‍ കലാശിച്ചത്. മുന്‍ മഹാരാഷ്‌ട്ര മന്ത്രി പ്രകാശ് മേത്തയുടെ അനുയായികളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

പത്രിക സമർപ്പിക്കാന്‍ പോയ ബി.ജെ.പി സ്ഥാനാർഥി പരാഗ് ഷാഹിന്‍റെ കാര്‍ ഒരു സംഘം അക്രമിച്ചു

അനുയായികൾക്കെപ്പം നാമനിർദേശ പത്രിക സമർപ്പിക്കാന്‍ പരാഗ് ഷാഹ് തന്‍റെ കാറില്‍ സഞ്ചരിക്കവേ രാവിലെ 11.30-ഓടെയായിരുന്നു ആക്രമണം.അക്രമികൾ കാറിന്‍റെ ചില്ലുൾപ്പടെ തകർത്തു.

2014-ല്‍ ഘട്ട്കോപാർ ഈസ്റ്റ് നിയോജക മണ്ഡലത്തില്‍ നിന്നും വിജയിച്ചത് ബി.ജെ.പി. നേതാവും മുന്‍ മന്ത്രിയുമായ പ്രകാശ് മേത്തയായാരുന്നു. മേത്തയുടെ കൂടെയുള്ള നേതാക്കൾക്ക് സീറ്റ് അനുവദിക്കാത്തതാണ് പ്രശ്നത്തിന് കാരണമായത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.