ന്യൂഡല്‍ഹി: 50 കോടിയോളം തൊഴിലാളികള്‍ക്ക് ശമ്പള സുരക്ഷ, സാമൂഹ്യസുരക്ഷ, ആരോഗ്യ സുരക്ഷ എന്നിവ ഉറപ്പ് നല്‍കുന്ന ബിൽ കൊണ്ടുവരുമ്പോൾ പ്രതിപക്ഷം സഭയിലില്ലെന്നും കാരണം അവര്‍ പൊതുജനങ്ങളിൽ നിന്ന് അകലെയാണെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ കുറ്റപ്പെടുത്തി. കാർഷിക ബില്ലുകൾ, തൊഴിൽ ബിൽ, ജമ്മു കശ്മീർ ഔദ്യോഗികഭാഷ ബിൽ എന്നിവയാണ് ഈ സമ്മേളനത്തിൽ രാജ്യസഭ പാസാക്കിയ പ്രധാന ബില്ലുകൾ. ഈ മൂന്ന് ബില്ലുകളെക്കുറിച്ചുള്ള ചർച്ചകൾ സഭയിൽ നടന്നുകൊണ്ടിരിക്കെയാണ് കേന്ദ്ര മന്ത്രി പ്രതിപക്ഷത്തിനെതിരെ ശക്തമായ ഭാഷയില്‍ ആരോപണമുയര്‍ത്തിയത്. മൂന്ന് ബില്ലുകളും രാജ്യസഭയിൽ ശബ്‌ദ വോട്ടിലൂടെ പാസാക്കി. സ്വാതന്ത്ര്യത്തിനുശേഷം 73 വർഷത്തിനുശേഷം, തൊഴിലാളികൾ കാത്തിരുന്ന അവകാശം ലഭിക്കുകയാണെന്ന് ജാവദേക്കര്‍ പറഞ്ഞു. ചരിത്രപരമായ ഈ ബില്ലുകൾ കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്വറിനെയും അദ്ദേഹം അഭിനന്ദിച്ചു.
തൊഴിൽ പരിഷ്കരണ ബില്‍ ചര്‍ച്ചയില്‍ നിന്ന് പ്രതിപക്ഷം വിട്ട് നിന്നതിനെ കുറ്റപ്പെടുത്തി പ്രകാശ് ജാവദേക്കർ - പ്രതിപക്ഷം
തൊഴിലാളികൾ കാത്തിരുന്ന അവകാശം ഈ ബില്ലുകളിലൂടെ ലഭിക്കുകയാണെന്ന് ജാവദേക്കര്‍ പറഞ്ഞു. ചരിത്രപരമായ ഈ ബില്ലുകൾ കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം അഭിനന്ദിച്ചു