ETV Bharat / bharat

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പോർച്ചുഗീസ് പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലെത്തും

മൂന്ന് വർഷത്തിനിടയില്‍ ഇവർ തമ്മിലുള്ള മൂന്നാമത്തെ ഔദ്യോഗിക കൂടിക്കാഴ്ചയാണിതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

author img

By

Published : Dec 19, 2019, 10:40 AM IST

പോർച്ചുഗീസ് പ്രധാനമന്ത്രി ഇന്ത്യയില്‍  പ്രധാനമന്ത്രി നരേന്ദ്രമോദി  മഹാത്മ ഗാന്ധിയുടെ 150ാം ജന്മദിനാഘോഷം  Portuguese PM news  India on a two-day visit
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പോർച്ചുഗീസ് പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡല്‍ഹി: ഇന്ത്യൻ സന്ദർശനത്തിനായി പോർച്ചുഗീസ് പ്രധാനമന്ത്രി അന്‍റോണിയോ കോസ്റ്റ ഇന്ന് ഡല്‍ഹിയിലെത്തും. മഹാത്മ ഗാന്ധിയുടെ 150ാം ജന്മദിനാഘോഷ പരിപാടിയുടെ ഭാഗമായുള്ള രണ്ടാംഘട്ട ആഘോഷ പരിപാടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചാണ് കോസ്റ്റ ഇന്ത്യ സന്ദർശിക്കുന്നത്.
യോഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷത വഹിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കോസ്റ്റ ഇന്ന് ഔദ്യോഗിക കൂടിക്കാഴ്ച നടത്തും. മൂന്ന് വർഷത്തിനിടയില്‍ ഇവർ തമ്മിലുള്ള മൂന്നാമത്തെ ഔദ്യോഗിക കൂടിക്കാഴ്ചയാണിതെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
2019 ഒക്ടോബർ 6ന് പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം യൂറോപ്പിന് പുറത്തേക്കുള്ള കോസ്റ്റയുടെ ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. പ്രതിരോധം, ശാസ്ത്രം സ്റ്റാർട്ടപ്പുകൾ, ഷിപ്പിങ് തുടങ്ങി എല്ലാ മേഖലകളിലും ഇന്ത്യയും പോർച്ചുഗലും തമ്മിലുള്ള ഉന്നതതല രാഷ്ട്രീയ ഉഭയകക്ഷി ബന്ധത്തിന് സന്ദർശനം ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷ.
സന്ദർശനം നേതാക്കൾക്ക് ഉഭയകക്ഷി ബന്ധത്തിന്‍റെ സമഗ്രത അവലോകനം ചെയ്യാനും നിരവധി മേഖലകളിൽ കൂടുതൽ സഹകരണം ഉണ്ടാക്കാനും അവസരം നൽകുമെന്നും മന്ത്രാലയം പറഞ്ഞു.

Intro:Body:

https://www.aninews.in/news/world/asia/portuguese-pm-arrives-in-india-on-a-two-day-visit20191219044210/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.