ന്യൂഡൽഹി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കൊവിഡ് വാക്‌സിൻ ആദ്യ ഘട്ട വിതരണത്തിൽ ഉൾപ്പെടുത്തണമെന്ന് ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി). പാവപ്പെട്ടവർക്ക് ആദ്യഘട്ടത്തിൽ സൗജന്യ വാക്‌സിൻ എന്ന ആവശ്യം പാർട്ടി നേതാവ് മായാവതി ഉന്നയിച്ചതായി ദേശീയ വക്താവ് സുധീന്ദ്ര ഭഡോറിയ പറഞ്ഞു. വാക്‌സിൻ സ്വീകരിക്കാൻ വേണ്ട പരിശോധനകളും സാധാരണക്കാർക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കർഷക പ്രതിഷേധത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം സർക്കാരിന് ഉത്തരവാദിത്തങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നും പ്രതികരിച്ചു. ഒരു മാസമായി കർഷകർ അതിർത്തിയിൽ പ്രതിഷേധിക്കുന്നു. 50 ഓളം പേർക്ക് ജീവൻ നഷ്‌ടമായെന്നും അദ്ദേഹം അപലപിച്ചു.