ലക്‌നൗ: കാലങ്ങളായി മലിനജലം കുടിക്കുന്നതുമൂലം കൊവിഡിനെ പ്രതിരോധിക്കാന്‍ ദരിദ്രര്‍ക്ക് കൂടുതല്‍ കഴിയുമെന്ന് എസ്‌ബിഎസ്‌പി പ്രസിഡന്‍റ് ഓം പ്രകാശ് രാജ്‌ഭര്‍. ഡൊണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് കൊറോണ വൈറസ് ഇന്ത്യയിലെത്തിയതെന്നും സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി പ്രസിഡന്‍റ് ആരോപിക്കുന്നു. കേന്ദ്രം ഇതിനെതിരെ നടപടിയൊന്നും എടുത്തില്ലെന്നും വൈറസ് മഹാമാരിയായി പടരുകയായിരുന്നുവെന്നും ഓം പ്രകാശ് രാജ്‌ഭര്‍ പറഞ്ഞു. കുടിയേറ്റ തൊഴിലാളികളോട് ബിജെപി സര്‍ക്കാര്‍ മോശമായി പെരുമാറിയെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ വൈകിയാണ് എടുത്തത്. പാവപ്പെട്ടവരും മധ്യവര്‍ഗവുമാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചതെന്നും എസ്ബിഎസ്‌പി നേതാവ് ബാലിയയിലെ വസതിയില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു. വിശപ്പും തൊഴിലില്ലായ്‌മയും മൂലം കുടിയേറ്റ തൊഴിലാളികള്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലിനജലം കുടിക്കുന്നവർക്ക് കൊവിഡിനെ പ്രതിരോധിക്കാമെന്ന് ഓം പ്രകാശ് രാജ്‌ഭര്‍ - എസ്ബിഎസ്‌പി
കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ വൈകിയാണ് എടുത്തതെന്നും പാവപ്പെട്ടവരും മധ്യവര്‍ഗവുമാണ് കൂടുതല്‍ ദുരിതമനുഭവിച്ചതെന്നും എസ്ബിഎസ്‌പി നേതാവ് ഓം പ്രകാശ് രാജ്‌ഭര്‍ വ്യക്തമാക്കി.
![മലിനജലം കുടിക്കുന്നവർക്ക് കൊവിഡിനെ പ്രതിരോധിക്കാമെന്ന് ഓം പ്രകാശ് രാജ്‌ഭര്‍ Ballia omprakash rajbhar Suheldev Bharatiya Samaj Party SBSP Om Prakash Rajbhar മലിനജലം കുടിക്കുന്നതുമൂലം കൊവിഡിനെ പ്രതിരോധിക്കാന്‍ ദരിദ്രര്‍ക്ക് കഴിയും ഓം പ്രകാശ് രാജ്‌ഭര്‍ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി എസ്ബിഎസ്‌പി ബിജെപി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7447361-17-7447361-1591100298600.jpg?imwidth=3840)