പുതുച്ചേരി: പുതുച്ചേരിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 490 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 30,161 ആയി ഉയർന്നു. 24 മണിക്കൂറിനിടെ രണ്ടുപേർ മരണമടഞ്ഞതായി ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ എസ് മോഹൻ കുമാർ അറിയിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 551 ആയി. 24,930 പേര്‍ രോഗമുക്തരായി. ഇതുവരെ 2.15 ലക്ഷം സാമ്പിളുകൾ പരീക്ഷിച്ചതായും 1.81 ലക്ഷം നെഗറ്റീവ് ആണെന്നും ബാക്കി സാമ്പിളുകളുടെ പരിശോധനാഫലം കാത്തിരിക്കുകയാണെന്നും മോഹന്‍ കുമാർ പറഞ്ഞു.
പോണ്ടിച്ചേരിയില്‍ 30,161 കൊവിഡ് കേസുകള്‍, 551 മരണം - കൊറോണ
24 മണിക്കൂറിനിടെ രണ്ടുപേർ മരണമടഞ്ഞതായി ആരോഗ്യ കുടുംബക്ഷേമ ഡയറക്ടർ എസ് മോഹൻ കുമാർ അറിയിച്ചു.