ETV Bharat / bharat

തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവവുമായിരിക്കില്ല; മമത സർക്കാരിനെതിരെ ബിജെപി

രാഷ്ട്രപതി ഭരണം നടപ്പാക്കിയാലോ നിലവിലെ പ്രാദേശിക ഭരണകൂടത്തിന്‍റെ അഭാവത്തിലോ മാത്രമേ നല്ലൊരു തെരഞ്ഞെടുപ്പ് ബംഗാളിൽ നടത്താൻ കഴിയുള്ളൂവെന്ന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ

1
1
author img

By

Published : Nov 14, 2020, 7:53 AM IST

ഭോപ്പാൽ: മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ സ്വതന്ത്രവും നീതിപൂർവവുമായ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാനത്തിന് കഴിയില്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയ. രാഷ്ട്രപതി ഭരണം നടപ്പാക്കിയാലോ നിലവിലെ പ്രാദേശിക ഭരണകൂടത്തിന്‍റെ അഭാവത്തിലോ മാത്രമേ നല്ലൊരു തെരഞ്ഞെടുപ്പ് നടത്താൻ കഴിയുള്ളൂവെന്ന് വിജയവർഗിയ പറഞ്ഞു.

ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല. അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ നമുക്ക് പരാജയപ്പെടുത്താൻ കഴിയും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബംഗാളിലെ ജനങ്ങൾ ഈ അക്രമ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിൽ രാഷ്ട്രപതിയുടെ ഭരണം ഞങ്ങൾ ആവശ്യപ്പെടുന്നു. എന്നാൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. സ്വതന്ത്രമായ തെരഞ്ഞെടുപ്പിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്‌ടിക്കണമെന്ന് ഞങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. ബിഹാറിൽ പുതിയ രാഷ്ട്രീയം ആരംഭിച്ചതായും നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ സംസ്ഥാനം വികസിക്കുമെന്നും വിജയവർഗിയ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.