ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പരസ്യപ്രചാരണം അവസാനിച്ചു. 20 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ 91 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച ഒന്നാംഘട്ട വോട്ടെടുപ്പ്. ഈ മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണം നടക്കും. ആന്ധ്രാപ്രദേശ് (25), തെലങ്കാന (17) എന്നീ സംസ്ഥാനങ്ങളില്‍ ആദ്യഘട്ടത്തില്‍ തന്നെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.
ഉത്തർപ്രദേശ് (എട്ട്), അസം (അഞ്ച്), ഉത്തരഖണ്ഡ് (അഞ്ച്), ബംഗാൾ (രണ്ട്), ബിഹാർ (നാല്), ത്രിപുര (ഒന്ന്), അരുണാചൽപ്രദേശ് (രണ്ട്), ഛത്തിസ്ഗഢ് (ഒന്ന്), ജമ്മു-കശ്മീർ (രണ്ട്), മഹാരാഷ്ട്ര (ഏഴ്), മണിപ്പൂർ (ഒന്ന്), മേഘാലയ (രണ്ട്), മിസോറം (ഒന്ന്), നാഗാലാൻഡ് (ഒന്ന്), ഒഡിഷ (നാല്), സിക്കിം (ഒന്ന്), കേന്ദ്രഭരണ പ്രദേശങ്ങളായ ആൻഡമാൻ, ലക്ഷദ്വീപ് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടക്കുക.