രാജ്യസഭ തെരഞ്ഞെടുപ്പിന് മുൻപായി നടക്കുന്ന എംഎല്‍എമാരുടെ കച്ചവട രാഷ്ട്രീയത്തെ തുടർന്നുള്ള പ്രതിസന്ധി ഒരിക്കല്‍ കൂടി രാജസ്ഥാനില്‍ പുറത്ത് വന്നിരിക്കുകയാണ്. മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടും ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമായുള്ള തർക്കമാണ് ഇതിന് തുടക്കം. നിയമസഭയില്‍ ബിജെപി അവകാശ ലംഘന പ്രമേയം കൊണ്ടു വന്നതോടെ തർക്കം രൂക്ഷമായി. എസ്ഒജി- എടിഎസ് ഈ കേസില്‍ പ്രഥമ വിവര റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. അതോടു കൂടി അന്വേഷണം ആരംഭിക്കുകയും ഏതാനും ചില കുറ്റാരോപിതരെ കസ്റ്റഡിയില്‍ എടുത്ത് നടപടികള്‍ക്ക് തുടക്കം കുറിക്കുകയം ചെയ്തു. ഇതോടെയാണ് രാജസ്ഥാനില്‍ സർക്കാരിനെ താഴെയിറക്കാനുള്ള ഗൂഡാലോചന ആരംഭിച്ചത്. രാജസ്ഥാനില്‍ നടന്ന സംഭവ വികാസങ്ങളെക്കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
ബിജെപി അവകാശ ലംഘന നിര്‍ദേശം സമര്‍പ്പിച്ചു
വെള്ളിയാഴ്ച വൈകുന്നേരത്തോടു കൂടി പ്രതിപക്ഷ നേതാവടക്കമുള്ള ബിജെപി നേതാക്കള്‍ നിയമസഭയില്‍ എത്തുകയും രാജ്യസഭ തെരഞ്ഞെടുപ്പ് സമയത്ത് കുതിര കച്ചവടം നടത്തി എന്ന ആരോപണം ഉന്നയിച്ച് കൊണ്ട് മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിനെതിരെ അവകാശ ലംഘന പ്രമേയത്തിന് നിര്‍ദേശിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് എസ്ഒജിക്കുള്ള കത്ത് തയാറാക്കുന്നു
ഇടിവി ഭാരതുമായി സംസാരിച്ച ഗവൺമെന്‍റ് ചീഫ് വിപ്പ് മഹേഷ് ജോഷി ബിജെപിയുടെ നീക്കത്തെ അവർക്കേറ്റ തിരിച്ചടിയായി പരാമര്‍ശിച്ചു. എംഎല്‍എമാരെ വാങ്ങുകയും വില്‍ക്കുകയും ഒക്കെ ചെയ്യുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നല്‍കിയ ഒരു പരാതിയുടെ മേല്‍ കൂടുതല്‍ നടപടി എടുക്കാൻ കത്ത് എഴുതുമെന്നും അദ്ദേഹം പറഞ്ഞു.
എസ്ഒജി എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നു
ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ എസ്ഒജിയുടേയും എടിഎസിന്‍റെയും എഡിജി അശോക് കുമാര്‍ റാത്തോഡ് പറഞ്ഞത് ഈ കേസില്‍ രണ്ട് മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അന്വേഷണവുമായി മുന്നോട്ട് പോകും. പണമിടപാടുകളുടെയും പദവികള്‍ക്ക് വേണ്ടിയുള്ള ആഗ്രഹങ്ങളുടേയും ഒക്കെ വിവരങ്ങള്‍ രണ്ട് മൊബൈല്‍ ഫോണുകളുടെ ഫോൺ രേഖകൾ പരിശോധിച്ചതില്‍ നിന്നും പുറത്തു വന്നിട്ടുണ്ടെന്നും അദ്ദേഹം അംഗീകരിച്ചു.
എസ്ഒജി മുഖ്യമന്ത്രിയുടെ പ്രസ്താവന ഫയല്‍ ചെയ്യും
ഇത് സംബന്ധിച്ചുള്ള മന്ത്രിമാരുടേയും എംഎല്‍എമാരുടേയും പ്രസ്താവനകള്‍ റെക്കോര്‍ഡ് ചെയ്യും എന്ന് അശോക് കുമാർ റാത്തോഡ് അറിയിച്ചു. അതില്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിന്‍റെ പ്രസ്താവനയും ഉള്‍പ്പെടും.
26 കോണ്‍ഗ്രസ് എംഎല്‍എമാര്‍ സംയുക്ത പ്രസ്താവന ഇറക്കുന്നു
കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം രാത്രിയോടെയാണ് 26 എംഎല്‍എമാരുടെ ഒരു സംയുക്ത പ്രസ്താവന കോണ്‍ഗ്രസ് പുറത്തിറക്കിയത്. അതില്‍ എംഎല്‍എമാരെ വാങ്ങുകയും വില്‍ക്കുകയും ചെയ്ത് സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചന ബിജെപി നടത്തുന്നതായി ആരോപിക്കുന്നു. ഈ സംയുക്ത പ്രസ്താവന കുറിപ്പ് ചീഫ് വിപ്പും ഡപ്യൂട്ടി ചീഫ് വിപ്പും ഒപ്പു വെച്ചിട്ടുള്ളതാണ്.
എഫ്ഐആറിന്‍റെ പകര്‍പ്പ് പുറത്തു വരുന്നു
പിന്നീട് പ്രശ്‌നം കൂടുതല്‍ ശക്തമാകുകയും എസ്ഒജി- എടിഎസ് രേഖപ്പെടുത്തിയ ഉപദേശത്തിന്‍റെ ഒരു പകര്‍പ്പ് മാധ്യമങ്ങളിലൂടെ പുറത്ത് വരികയും ചെയ്തു. ഈ പകര്‍പ്പില്‍ കേസുമായി ബന്ധപ്പെട്ട നിരവധി വസ്തുതകള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 25 കോടി രൂപ നല്‍കി കൊണ്ട് എംഎല്‍എമാരെ വാങ്ങുന്നതായും ഇതില്‍ പരാമർശിക്കുന്നു. നിരീക്ഷണത്തിലുള്ളവരുടെ മൊബൈല്‍ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്‍റെ വിശദാംശങ്ങളും ഇതില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.
നടപടികള്‍ ആരംഭിക്കുന്നു
ഇതിന് ശേഷമാണ് എസ്ഒജി നടപടികള്‍ ആരംഭിച്ചത്. ഉദയ്‌പൂരില്‍ നിന്നുള്ള അശോക് സിങ്ങ് ചൗഹാന്‍, അജ്‌മീറിലെ ഡീവാറില്‍ നിന്നുള്ള ഭരത് ഭായ് അടക്കം രണ്ട് കുറ്റാരോപിതരേയും പിടികൂടി. രണ്ട് കുറ്റാരോപിതരുടേയും പശ്ചാത്തലം ബിജെപി ആണെന്ന് വ്യക്തമായി. ജയ്‌പൂരിലെ എസ്ഒജി- എടിഎസ് കേന്ദ്ര ഓഫീസില്‍ ചോദ്യം ചെയ്തു.
എസ്ഒജി മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും കത്തെഴുതുന്നു
ഈ കേസില്‍ അന്വേഷണം നടത്താനുള്ള സമയം ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനും എസ്ഒജി- എടിഎസ് കത്തെഴുതുന്നു. ഇരുവരുടേയും പ്രസ്താവനകള്‍ രേഖപ്പെടുത്താനാണ് സമയം ചോദിച്ചതെന്ന് എസ്ഒജി- എടിഎസിന്‍റെ എഡിജി പറഞ്ഞു.
മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടിന്‍റെ പത്രസമ്മേളനം
ഇതിനിടെയാണ് കേസുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രശ്നം അറിയിക്കാൻ മുഖ്യമന്ത്രി പത്ര സമ്മേളനം നടത്തിയത്. പത്ര സമ്മേളനത്തില്‍ തന്‍റെ ഭാഗം വിശദീകരിച്ച അശോക് ഗഹലോട്ട് സര്‍ക്കാരിന് ഭീഷണിയില്ലെന്നും അറിയിച്ചു. സർക്കാർ സുസ്ഥിരമായി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണെന്നും ഖഹ്‌ലോട്ട് കൂട്ടിച്ചേർത്തു.
രാജസ്ഥാന്‍ സര്‍ക്കാര്‍ കൊറോണ കൈകാര്യം ചെയ്ത രീതിയെ കുറിച്ച് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന വേളയില്‍ തന്‍റെ സര്‍ക്കാരിനെ മറിച്ചിടാനുള്ള ഗൂഢാലോചന മറുവശത്ത് നടന്നു വരുന്നതായി അദ്ദേഹം പറഞ്ഞു. തനിക്കും എസ്ഒജി നോട്ടീസ് അയച്ചിട്ടുണ്ട് എന്ന് അദ്ദേഹം സമ്മതിച്ചു. തന്റെ പ്രസ്താവന രേഖപ്പെടുത്താനാണ് അതെന്നും അദ്ദേഹം പറഞ്ഞു.
എസിബി എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നു
എംഎല്‍എമാരെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കേസിലെ എസ്ഒജിക്ക് ശേഷം എസിബി ഇതുമായി ബന്ധപ്പെട്ട കേസ് ഇപ്പോള്‍ ഫയല്‍ ചെയ്തു കഴിഞ്ഞു. സ്വതന്ത്ര എംഎല്‍എ സുരേഷ് ടാങ്ക്, ഖുശ്വീര്‍ സിങ്ങ്, ഓം പ്രകാശ് ഹൂഡ്ല എന്നിവര്‍ക്കെതിരെ ഈ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ മൂന്ന് എംഎല്‍എമാരും കോടി കണക്കിന് രൂപയാണ് കുതിര കച്ചവടം നടത്താനായി കൊണ്ടു വന്നത് എന്ന് എ സി ബി വൃത്തങ്ങള്‍ പറയുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കൾ ഇടിവി ഭാരതിന് നല്‍കിയ അഭിമുഖങ്ങളിലെ പ്രതികരണങ്ങള്‍ നോക്കാം
മഹേഷ് ജോഷി - ചീഫ് വിപ്പ്
ഞങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ എസ്ഒജിയുടെ അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നു എന്ന് ഇടിവി ഭാരതിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ചീഫ് വിപ്പ് മഹേഷ് ജോഷി പറഞ്ഞു. ഈ പ്രശ്‌നത്തില്‍ ഉള്ള സത്യം എന്താണെന്ന് പൊതു ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുക എന്നതാണ് ഏറ്റവും പ്രധാനം. ഇക്കാര്യത്തില്‍ എസ്ഒജി ചോദ്യം ചെയ്യുകയാണെങ്കില്‍ താന്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സതീഷ് ഹൂനിയ - ബിജെപി സംസ്ഥാന പ്രസിഡന്‍റ്
ഇപ്പോൾ നടക്കുന്നത് സർക്കാരിന്‍റെ രാഷ്ട്രീയ പ്രചാരണം മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് സതീഷ് ഹൂനിയ പ്രതികരിച്ചു. ഇത്തരം സംഭവങ്ങളെ ബിജെപി എംഎല്‍എമാര്‍ ഭയക്കുന്നില്ല. ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ദൗര്‍ലഭ്യങ്ങള്‍ ഞങ്ങളുടെ തലയില്‍ കെട്ടി വെക്കാനുള്ള ശ്രമമാണ് ഗഹലോട്ട് സര്‍ക്കാര്‍ നടത്തുന്നതെന്നും ഹൂനിയ കൂട്ടിച്ചേർത്തു.
മഹേന്ദ്ര ചൗധരി - ഡപ്യൂട്ടി ചീഫ് വിപ്പ്
കോൺഗ്രസിനെ അസ്ഥിരമാക്കാനുള്ള ഗൂഡാലോചന നടത്തുകയാണ് ബിജെപി കേന്ദ്ര നേതൃത്വമെന്ന് രാജസ്ഥാന്‍ ഡപ്യൂട്ടി ചീഫ് വിപ്പ് മഹേന്ദ്ര ചൗധരി പറഞ്ഞു. പക്ഷെ ബിജെപി അതില്‍ ഒരിക്കലും വിജയിക്കില്ല. കോണ്‍ഗ്രസ് എംഎല്‍എമാരെ വിലക്ക് വാങ്ങാനുള്ള ശ്രമം നടന്നുവെന്ന് എസ്ഒജിയുടെ അന്വേഷണത്തില്‍ ഇപ്പോള്‍ വളരെ വ്യക്തമായി കഴിഞ്ഞിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
രാജേന്ദ്ര റാത്തോഡ് - പ്രതിപക്ഷ ഉപനേതാവ്
തന്നെ ഏറ്റവും മികച്ച മാനേജരാക്കി ചിത്രീകരിക്കാന്‍ മുഖ്യമന്ത്രി ഗഹലോട്ട് സ്വയം എഴുതിയ തിരക്കഥയാണ് ഇതെന്നാണ് രാജസ്ഥാന്‍ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായ രാജേന്ദ്ര റാത്തോഡ് പറഞ്ഞത്. അതുവഴി ഉപമുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നില്‍ വില കുറച്ച് കാട്ടാനും അദ്ദേഹം ശ്രമിക്കുന്നു. ബിജെപി എംഎല്‍എമാരുടേയും പ്രതിനിധികളുടെയും ഫോണുകള്‍ കോളുകൾ സര്‍ക്കാര്‍ ചോര്‍ത്തുന്നു എന്ന സംശയം ഇപ്പോൾ സ്ഥിരീകരിച്ചെന്നും റാത്തോഡ് പറഞ്ഞു.
ഗജേന്ദ്ര സിങ്ങ് ഷെഖാവത്ത് - കേന്ദ്ര ജല, ഊര്‍ജ മന്ത്രി
ജോധ്പൂര്‍ സര്‍ക്യൂട്ട് ഹൗസില്‍ ഗജേന്ദ്ര സിങ്ങ് ഷെഖാവത്ത് പറഞ്ഞത് എംഎല്‍എമാരെ കച്ചവടം നടത്തുന്നു എന്ന് പറയുന്നത് കെട്ടിചമച്ച കഥയാണെന്നാണ്. മാത്രമല്ല, ഇത് ഒരു സിനിമയാണെന്നും അതിന്‍റെ തിരക്കഥാകൃത്തും നിര്‍മാതാവും സംവിധായകനും നടനുമെല്ലാം ഒരു വ്യക്തി തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു.