ETV Bharat / international

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപിന് വൻ മുന്നറ്റം; ലീഡ് തിരിച്ചുപിടിക്കാൻ കമല, തത്സമയ ഫലം അറിയാം!

US PRESIDENTIAL ELECTIONS 2024  US ELECTION 2024 RESULTS  US ELECTION RESULTS LIVE  ELECTION RESULTS LIVE
US PRESIDENTIAL ELECTIONS 2024 (ETV Bharat)
author img

By ETV Bharat Kerala Team

Published : 3 hours ago

Updated : 28 minutes ago

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ ഫലം അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ പുറത്തുവിടുമ്പോള്‍ റിപ്പബ്ലിക്കൻ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന് വൻ മുന്നേറ്റം. മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് 214 ഇലക്‌ടറല്‍ വോട്ടുകള്‍ നേടി ഡൊമാക്രാറ്റിക് സ്ഥാനാര്‍ഥി കമല ഹാരിസിനെക്കാൾ മുന്നിലാണ്. അന്താരാഷ്‌ട്ര മാധ്യമമായ എഎഫ്‌പിയുടെ കണക്കുപ്രകാരം ട്രംപ് 214 ഇലക്‌ടറല്‍ വോട്ടുകള്‍ നേടിയപ്പോള്‍ കമല ഹാരിസ് 179 ഇലക്‌ടറല്‍ വോട്ടുകളാണ് നേടിയത്. നിലവിലെ കണക്കുപ്രകാരം ട്രംപ് 52.5 ശതമാനം വോട്ട് നേടിയപ്പോള്‍ കമല 46.2 ശതമാനം വോട്ടുകളാണ് നേടിയത്.

ആകെയുള്ള 538 ഇലക്‌ടറല്‍ വോട്ടുകളില്‍ അമേരിക്കയുടെ പ്രസിഡന്‍റ് ആകാൻ വേണ്ടത് 270 വോട്ടുകളാണ്. ഇനി വെറും 60 വോട്ടുകള്‍ കൂടി നേടിയാല്‍ ട്രംപിന് 47-ാമത് അമേരിക്കൻ പ്രസിഡന്‍റ് ആകാൻ സാധിക്കും. സര്‍വേ ഫലങ്ങള്‍ എല്ലാം കമലയ്‌ക്ക് അനുകൂലമായാണ് പ്രവചിച്ചതെങ്കിലും തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ട്രംപിന്‍റെ മുന്നേറ്റമാണ് കാണുന്നത്.

റിപ്പബ്ലിക്കൻ ശക്തികേന്ദ്രമായ ഇന്ത്യാനയിൽ ട്രംപ് വിജയിക്കുകയും കമല ഹാരിസ് വെർമോണ്ടിനെ പിടിച്ചെടുക്കുകയും ചെയ്‌തതോടെ തുടക്കത്തിൽ അത്ഭുതങ്ങളൊന്നും തന്നെ കാണാനിടയായില്ല. അതേസമയം പോളിങ് സ്‌റ്റേഷനുകളിൽ നിരവധി വ്യാജ ബോംബ് ഭീഷണികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത് ജോർജിയ ഉൾപ്പെടെയുളള സംസ്ഥാനങ്ങളിൽ വോട്ടിങ് തടസപ്പെടുത്തി. റഷ്യയിൽ നിന്നാകാം ഈ വ്യാജ ഭീഷണികൾ ഉണ്ടായതെന്ന് എഫ്ബിഐയും പ്രാദേശിക അധികാരികളും പറഞ്ഞു.

ഡെമോക്രാറ്റിക് പാർട്ടിയുടെ ശക്തികേന്ദ്രമായ പെൻസിൽവാനിയയിലെ ഫിലാഡൽഫിയയിൽ വഞ്ചന നടന്നുവെന്ന് ട്രംപ് സമൂഹമാധ്യമമായ എക്‌സിലൂടെ അദ്ദേഹം പറഞ്ഞു. എന്നാൽ ഈ ആരോപണം സത്യമല്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ സിറ്റി കമ്മീഷണർ സേത്ത് ബ്ലൂസ്‌റ്റീൻ എക്‌സിലൂടെ പ്രതികരിച്ചു. ഇന്ന് രാത്രിയോടുകൂടി തങ്ങൾ വലിയ വിജയം നേടുമെന്ന് ട്രംപ് പറഞ്ഞു.

2020ൽ ജോ ബൈഡനോടൊപ്പം മത്സരിച്ച് തോറ്റത് ട്രംപ് ഇപ്പോഴും അംഗീകരിക്കാൻ തയ്യാറായില്ല. അന്നത്തെ തോൽവിയിൽ പ്രകോപിതരായ അദ്ദേഹത്തിൻ്റെ അനുയായികൾ യുഎസ് ക്യാപിറ്റലിന് നേരെ ആക്രമണം അഴിച്ച് വിട്ടിരുന്നു. എന്നാൽ അദ്ദേഹം തോറ്റ് കഴിഞ്ഞാൽ അത് വീണ്ടും ആവർത്തിക്കുമോയെന്ന ഭയമുണ്ട്.

LIVE FEED

9:40 AM, 6 Nov 2024 (IST)

ഐഡഹോയിലും കൻസാസിലും അയോവയിലും ട്രംപിന് മുന്നേറ്റം, കാലിഫോർണിയ കമലയ്‌ക്കൊപ്പം

അമേരിക്ക പ്രസിഡന്‍റ് തെരഞ്ഞടുപ്പ് ഫലം അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ പുറത്തുവിടുമ്പോള്‍ ഐഡഹോയിലെയും കൻസാസിലെയും അയോവയിലെയും ഒഹായോയിലെയും ഇലക്‌ടറല്‍ വോട്ടുകള്‍ ട്രംപ് നേടി. കാലിഫോർണിയയിൽ കമല ഹാരിസ് വിജയിച്ചു.

7:39 AM, 6 Nov 2024 (IST)

ന്യൂജേഴ്‌സി കമലയ്‌ക്കൊപ്പം

ന്യൂജേഴ്‌സിയിലെ 14 ഇലക്‌ടറൽ വോട്ടുകൾ നേടി കമലാ ഹാരിസ് വിജയിച്ചു.

7:39 AM, 6 Nov 2024 (IST)

ഇന്ത്യാനയിലും ഡൊണാൾഡ് ട്രംപ്

ഇന്ത്യാനയിൽ ഡൊണാൾഡ് ട്രംപ് വിജയിച്ചു. 20 വർഷമായി റിപ്പബ്ലിക്കൻ പാർട്ടിയാണ് ഇന്ത്യാന ഭരിക്കുന്നത്.

7:39 AM, 6 Nov 2024 (IST)

വെർമോണ്ടിൽ കമല ഹാരിസ്

ഡെമോക്രാറ്റിക് ശക്തികേന്ദ്രമായ വെർമോണ്ടിൽ കമലാ ഹാരിസ് വിജയിച്ചു. കഴിഞ്ഞ എട്ട് പ്രസിഡൻ്റ് തെരഞ്ഞെടുപ്പുകളിലും ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് അനുകൂലമായി വോട്ട് ചെയ്‌ത സംസ്ഥാനമാണ് വെർമോണ്ട്.

7:38 AM, 6 Nov 2024 (IST)

കെൻ്റക്കിയിൽ ഡൊണാൾഡ് ട്രംപ്

തുടർച്ചയായ മൂന്നാം തെരഞ്ഞെടുപ്പിലും കെൻ്റക്കിയിൽ വിജയിച്ച് റിപബ്ലിക്കന്‍ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. കെന്‍റക്കിയില്‍ നിന്ന് ട്രംപിന് ലഭിക്കുക എട്ട് ഇലക്‌ടറൽ വോട്ട്

Last Updated : 28 minutes ago
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.