ബംഗളൂരു: കഴിഞ്ഞ ചൊവ്വാഴ്ച ദ്വാരക നഗറിലേക്ക് യാത്രചെയ്യുകയായിരുന്ന മാത്യുസ് എന്നയാളെ യാത്രാമധ്യേ ഒരു സംഘം തടഞ്ഞുവെച്ച് കത്തി കാണിച്ച് അയാളുടെ പക്കലുണ്ടായിരുന്ന ഏകദേശം മൂന്ന് ലക്ഷം രൂപ വിലവരുന്ന ക്യാമറയും മൊബൈൽ ഫോണും ഉൾപ്പെടെയുള്ള സാധനങ്ങള്‍ കൊള്ളയടിച്ചു. ദിനേശ് എന്ന ദിനിയുടെ നേതൃത്വത്തിലുള്ള കൊള്ളസംഘമാണ് സംഭവത്തിന് പിന്നില്‍. ഇതുമായി ബന്ധപ്പെട്ട് ബഗളൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
അടുത്ത ദിവസം തന്നെ പൊലീസിന് ലഭിച്ച ചില രഹസ്യ വിവരത്തെത്തുടര്‍ന്ന് ചില നീക്കങ്ങളിലൂടെ പ്രതിയെ അതേ സ്ഥലത്തെത്തിക്കുകയും അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് മനസ്സിലാക്കിയ ദിനേശ് കത്തിയെടുത്ത് പൊലീസിന് നേരെ വീശി. അതേസമയം സ്വയരക്ഷയുടെ ഭാഗമായി ബഗലൂർ ഇൻസ്പെക്ടർ പ്രശാന്ത് വരാനി ദിനിയുടെ കാല്‍മുട്ടിന് താഴെ വെടിയുതിര്‍ത്തു. എന്നാല്‍ പിഎസ്‌ഐ വിന്ധ്യയ്ക്കും കോൺസ്റ്റബിൾ സുമധിനും അക്രമത്തില്‍ പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ബംഗളൂരുവിലെ അംബേദ്കർ നഗറിൽ താമസിച്ചിരുന്ന തമിഴ്നാട് സ്വദേശി ദിനേശ് നിരവധി കവര്‍ച്ചാകേസുകളില്‍ പ്രതിയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.