ETV Bharat / bharat

നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയന്ത്രണങ്ങളുമായി ഒഡീഷ സര്‍ക്കാര്‍ - ഒഡീഷ സര്‍ക്കാര്‍

ഇതുവരെ 84000 പേരാണ് ഒഡീഷയിലേക്ക് മടങ്ങിയെത്തിയത്

ഭുവനേശ്വർ  ലോക്ക് ഡൗൺ  കൊവിഡ് 19  ഒഡീഷ സര്‍ക്കാര്‍  violating home quarantine norms

author img

By

Published : Mar 29, 2020, 11:52 AM IST

ഭുവനേശ്വർ: ലോക് ഡൗൺ നിയമങ്ങളും ക്വാറന്‍റൈൻ നിയമങ്ങളും ലംഘിക്കുന്നവര്‍ക്കതിരെ കര്‍ശ നടപടിയുമായി ഒഡീഷ പൊലീസ്. ശനിയാഴ്ച മാത്രം 324 കേസുകളാണ് ഇത്തരത്തിൽ രജിറ്റര്‍ ചെയ്തത്. ഇതിൽ 308 കേസുകൾ ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിനും 15 കേസുകൾ ക്വാറന്‍റൈൻ ലംഘിച്ചതിനും ഒരു കേസ് കൊവിഡ് 19തുമായി ബന്ധപ്പെട്ടതാണെന്നും ഒഡീഷ സർക്കാരിന്‍റെ കൊവിഡ് 19 വക്താവ് സുബ്രോട്ടോ ബാഗ്ചി പറഞ്ഞു.

വീടുകളിൽ ക്വാറന്‍റൈനിൽ കഴിയാൻ നിര്‍ദേശിച്ചിട്ടും പൊതു ജനങ്ങളുമായി അടുത്തിടപഴകുന്നവരുടെ മേൽ ആശങ്ക ഉള്ളതായും മറ്റ് രാജ്യങ്ങളിൽ നിന്നും വന്ന 84000 പേര്‍ 14 ദിവസത്തേക്ക് വീടുകളിൽ തന്നെ തുടരണമെന്നും സുബ്രോട്ടോ ബാഗ്ചി പറഞ്ഞു. ഇത്തരക്കാര്‍ വീടുകളിൽ ഉണ്ടെന്ന് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലെ അംഗങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ബിഹാർ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും തിരിച്ചെത്തിയ ഒഡീഷ സ്വദേശികളും നാടിന്‍റെ സുരക്ഷക്കായി ക്വാറന്‍റൈനിൽ തുടരണമെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ക്കായുള്ള താമസം, ഭക്ഷണം, മരുന്നുകൾ തുടങ്ങിയവ സര്‍ക്കാര്‍ എത്തിച്ച് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.