ജലന്ധർ: തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടി പൊട്ടി സബ് ഇൻസ്പെക്ടർ കൊല്ലപ്പെട്ടു. ജലന്ധർ കുറ്റാന്വേഷണ ഏജൻസിയിലെ പൊലീസ് ഉദ്യോഗസ്ഥൻ വിപിൻ കുമാറാണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി 11.30ഓടെ കുമാറിന്‍റെ വസതിയിലായിരുന്നു സംഭവം. സർവ്വീസ് റിവോൾവർ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നെന്നും ശബ്ദം കേട്ടെത്തിയ ബന്ധുക്കളാണ് ആദ്യം സംഭവം കണ്ടതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കമൽജീത് സിങ് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അബദ്ധത്തിൽ വെടി പൊട്ടി പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
ജലന്ധർ കുറ്റാന്വേഷണ ഏജൻസിയിലെ പൊലീസ് ഉദ്യോഗസ്ഥൻ വിപിൻ കുമാറാണ് മരിച്ചത്

Conclusion: