ETV Bharat / bharat

അങ്കിത് ശർമയുടെ കൊലപാതകം; ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു - Police filed chargesheet

താഹിർ ഹുസൈനും മറ്റ് കുറ്റവാളികൾക്കുമെതിരെയുള്ള കുറ്റപത്രം കർക്കാർഡൂമ കോടതിയിൽ ഡൽഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ചു.

അങ്കിത് ശർമ  ഡൽഹി പൊലീസ്  കുറ്റപത്രം സമർപ്പിച്ചു  കർക്കാർഡൂമ  Ankit Sharma murder case  Police filed chargesheet  Karkardooma court
അങ്കിത് ശർമയുടെ കൊലപാതകം; ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചു
author img

By

Published : Jun 3, 2020, 7:11 PM IST

ന്യൂഡൽഹി: ഇന്‍റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ കൊലപാതക കേസിൽ താഹിർ ഹുസൈനും മറ്റ് കുറ്റവാളികൾക്കും എതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു. കർക്കാർഡൂമ കോടതിയിലാണ് ഡൽഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം ജൂൺ 16 ന് പരിഗണിക്കും.

കേസിൽ സസ്പെൻഷനിലായ ആം ആദ്‌മി കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ പത്ത് പേരെ അറസ്റ്റ് ചെയ്‌തിരുന്നു. വടക്ക്-കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിനിടെ ഫെബ്രുവരി 25 നാണ് താഹിർ ഹുസൈന്‍റെ വീടിന് സമീപം ഐബി ഉദ്യോഗസ്ഥനായ ശർമ കൊല്ലപ്പെട്ടത്. കലാപത്തിനും കൊലപാതകത്തിനും പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമായിട്ടുണ്ടെന്നും ഡൽഹി പൊലീസ് പറഞ്ഞു. അക്രമവുമായി ബന്ധപ്പെട്ട് ഹുസൈനെതിരെ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് മറ്റൊരു കുറ്റപത്രം കൂടി സമർപ്പിച്ചിരുന്നു. ഡൽഹി കലാപത്തിൽ 53 പേർ കൊല്ലപ്പെട്ടിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.