തിരുപ്പൂര്‍ (തമിഴ്‌നാട്): സ്വവര്‍ഗ ലൈംഗിക ബന്ധത്തിനായെന്ന വ്യാജേന വിദ്യാര്‍ഥികളെ വിളിച്ചു വരുത്തി കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം കൊള്ളയടിച്ച മൂന്നംഗ സംഘം അറസ്റ്റില്‍. 19 വയസുകാരായ പ്രദീപ്, ശബരി എന്നിവരാണ് തിരുപ്പൂരില്‍ നിന്ന് പിടിയിലായത്. മൂന്നാമത്തെ പ്രതി പ്രായപൂര്‍ത്തിയാകാത്തയാളാണ്.
മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പരിചയപ്പെട്ട ശേഷം കുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ച് വരുത്തി ആക്രമിക്കുകയായിരുന്നു. എന്നാല്‍ പേടി മൂലം കുട്ടികള്‍ വിവരം പുറത്തു പറഞ്ഞില്ല. സമാനസ്വഭാവമുള്ള നിരവധി പരാതികള്‍ അടുത്തകാലത്തായി ലഭിച്ചതിനെത്തുടര്‍ന്ന് അനുപര്‍പാളയം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇതോടെയാണ് പഴയ സംഭവങ്ങളെക്കുറിച്ചും പൊലീസിന് വിവരം ലഭിച്ചത്.