ETV Bharat / bharat

വിജയവാഡ തീപിടിത്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചു - PMO

കൊവിഡ് സെന്‍ററാക്കി മാറ്റിയ സ്വർണ പാലസ് ഹോട്ടലിൽ രാവിലെയുണ്ടായ തീപിടിത്തത്തിൽ മരിച്ച പത്ത് പേരുടെ കുടുംബങ്ങൾക്കും രണ്ട് ലക്ഷം രൂപ വീതം നഷ്‌ടപരിഹാരം നൽകുമെന്ന് പിഎംഒ അറിയിച്ചു.

ന്യൂഡൽഹി  വിജയവാഡ തീപിടിത്തം  വിജയവാഡ  ആന്ധ്രാ പ്രദേശ്  ദേശീയ ദുരിതാശ്വാസ ഫണ്ട്  പ്രധാനമന്ത്രിയുടെ ഓഫീസ്  AP  Andra Pradesh  Vijayawada hotel fire  PMO  PM office
വിജയവാഡ തീപിടിത്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ചു
author img

By

Published : Aug 9, 2020, 7:55 PM IST

ന്യൂഡൽഹി: വിജയവാഡയിൽ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. അപകടത്തിൽ പരിക്കേറ്റവർക്ക് 50,000 രൂപ നൽകുമെന്നും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടിൽ നിന്നാകും ഈ തുക നൽകുകയെന്നും പിഎംഒ വ്യക്തമാക്കി. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുമായി വിഷയം സംസാരിച്ചെന്നും ആവശ്യമായ സഹായം വാഗ്‌ദാനം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

മരിച്ചവരുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് അറിയിച്ച അദ്ദേഹം പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും ട്വീറ്റ് ചെയ്‌തിരുന്നു. കൊവിഡ് സെന്‍ററാക്കി മാറ്റിയ സ്വർണ പാലസ് ഹോട്ടലിലാണ് രാവിലെ തീപിടിത്തമുണ്ടായത്. അപകടത്തിൽ 10 പേർ മരിക്കുകയും 20 കൊവിഡ് രോഗികൾക്കും മറ്റു ജീവനക്കാർക്കും പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.