ETV Bharat / bharat

ഇ.ഡിയ്ക്ക് മുമ്പിൽ ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് വര്‍ഷ റാവത്ത്

author img

By

Published : Dec 29, 2020, 8:33 PM IST

ജനുവരി അഞ്ച് വരെയാണ് വർഷ സമയം തേടിയത്. ഇഡിയുടെ മൂന്നാമത്തെ സമൻസാണ് ഇതെന്ന് വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി നേരത്തെ രണ്ട് സമൻസുകള്‍ക്കും അവര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു

PMC Bank scam case news  Varsha Raut will not appear before ED  Varsha Raut on Bank scam case  latest news on Sanjay Raut's wife  പിഎംസി അഴിമതിക്കേസ്  ഇ.ഡിയ്ക്ക് മുമ്പിൽ ഹാജരാകാനുള്ള സമയം നീട്ടിയാവശ്യപ്പെട്ട് വർഷ റാവത്ത്  സഞ്ജയ് റാവത്തിന്‍റെ ഭാര്യ വർഷ റാവത്ത്
ഇ.ഡി

മുംബൈ: പിഎംസി അഴിമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകാനുള്ള സമയപരിധി നീട്ടി ആവശ്യപ്പെട്ട് സഞ്ജയ് റാവത്തിന്‍റെ ഭാര്യ വർഷ റാവത്ത്. ജനുവരി 5 വരെയാണ് വർഷ സമയം തേടിയത്. ഇഡിയുടെ മൂന്നാമത്തെ സമൻസാണ് ഇതെന്ന് വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി നേരത്തെ രണ്ട് സമൻസുകളും അവർ നീട്ടിവെച്ചിരുന്നു.

പിഎംസി ബാങ്ക് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യുന്നതിനായി ഇ.ഡി കഴിഞ്ഞ ദിവസം വർഷയ്ക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ, ഇ.ഡി വീട്ടിലെ സ്ത്രീകളെ ലക്ഷ്യമിടുകയാണെന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു. ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല, ഇ.ഡിയ്ക്ക് ആവശ്യമായ പേപ്പറുകൾ യഥാസമയം സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.