ന്യൂഡൽഹി: സ്വാമി വിവേകാനന്ദൻ ആരംഭിച്ച രാമകൃഷ്ണ ഓര്‍ഡറിന്‍റെ പ്രതിമാസ മാസികയായ 'പ്രബുദ്ധ ഭാരത'യുടെ 125-ാം വാർഷികാഘോഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 31ന് പ്രസംഗിക്കും. ഉത്തരാഖണ്ഡിലെ മായാവതിയിലെ അദ്വൈത ആശ്രമമാണ് പരിപാടി സംഘടിപ്പിക്കുന്നത്. 1896 ൽ ചെന്നൈയിൽ നിന്നാണ് 'പ്രബുദ്ധ ഭാരത' മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചത്. രണ്ട് വർഷം ചെന്നൈയില്‍ നിന്നായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. അതിനുശേഷം അൽമോറയിൽ നിന്നായിരുന്നു പ്രസിദ്ധീകരണം . 1899 ഏപ്രിലിൽ പ്രസിദ്ധീകരണസ്ഥലം അദ്വൈത ആശ്രമത്തിലേക്ക് മാറ്റി. അത് ഇന്നും തുടരുന്നു. ഇന്ത്യയുടെ പുരാതന ആത്മീയ ജ്ഞാനത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് പ്രസാദകരുടെ മുഖ്യലക്ഷ്യം.
'പ്രബുദ്ധ ഭാരത'യുടെ 125-ാം വാർഷികാഘോഷത്തിൽ പ്രധാനമന്ത്രി പ്രസംഗിക്കും - രാമകൃഷ്ണ ഓര്‍ഡര്‍
ഇന്ത്യയുടെ പുരാതന ആത്മീയ ജ്ഞാനത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് പ്രസാദകരുടെ മുഖ്യലക്ഷ്യം.