ന്യൂഡൽഹി: ഊർജ്ജമേഖലയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുകയും സാമ്പത്തിക സുസ്ഥിരത മെച്ചപ്പെടുത്തുകയും ചെയ്യുമ്പോൾ ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. വൈദ്യുതി വിതരണത്തിന്‍റെ കാര്യത്തിൽ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും വ്യത്യാസമുണ്ടെന്ന് മോദി ബുധനാഴ്ച പറഞ്ഞിരുന്നു.
ഓരോ സംസ്ഥാനങ്ങളിലും ഊർജ്ജമേഖലയുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് മന്ത്രാലയം പരിഹാരങ്ങൾ ഏർപ്പെടുത്തണമെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. ഊർജ്ജമേഖലയെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പുതുക്കിയ താരിഫ് നയം, വൈദ്യുതി (ഭേദഗതി) ബിൽ 2020 ഉൾപ്പെടെയുള്ള നയ സംരംഭങ്ങളും ചർച്ച ചെയ്തു.
ഡിസ്കോം കമ്പനി അവരുടെ പാരാമീറ്ററുകൾ പ്രസിദ്ധീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മോഡി വൈദ്യുതി മന്ത്രാലയത്തെ നിർദേശിച്ചു. ഊർജ്ജമേഖലയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഇന്ത്യയിൽ നിർമ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയിലെ വൈദ്യുത വിതരണത്തിന് സോളാർ വാട്ടർ പമ്പുകൾ മുതൽ സോളാർ കോൾഡ് സ്റ്റോറേജുകളുടെ ആവശ്യകതയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ലഡാക്കിലെ കാർബൺ ന്യൂട്രൽ പദ്ധതി ത്വരിതപ്പെടുത്തണമെന്നും മോദി കൂട്ടിച്ചേർത്തു.