ന്യൂഡൽഹി: രാജ്യത്തെ നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. മുതിർന്ന കേന്ദ്ര മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുത്തത്. സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിലവിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തിയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ അറിയിച്ചു. ഇന്ത്യയിലെ മൂന്നിൽ രണ്ട് കൊവിഡ് രോഗികളും കൂടുതൽ രോഗം സ്ഥിരീകരിച്ച അഞ്ച് സംസ്ഥാനങ്ങളിലെ വലിയ നഗരങ്ങളിലാണെന്നും യോഗം വിലയിരുത്തി. 11,458 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷമായി ഉയർന്നു. അതേ സമയം കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 8,884 ആയി.
കൊവിഡ് 19; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേർന്നു
ഇന്ത്യയിലെ മൂന്നിൽ രണ്ട് കൊവിഡ് രോഗികളും കൂടുതൽ രോഗം സ്ഥിരീകരിച്ച അഞ്ച് സംസ്ഥാനങ്ങളിലെ വലിയ നഗരങ്ങളിലാണെന്ന് യോഗം വിലയിരുത്തി