ETV Bharat / bharat

ഇന്ദിരാ ഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോദിയുടെ മന്‍ കി ബാത് - നരേന്ദ്ര മോദി

1984 ഒക്‌ടോബര്‍ 31നാണ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്. ഇന്ദിരയുടെ മരണം രാജ്യത്തിന് കനത്ത ആഘാതമായിരുന്നുവെന്ന് മോദി സ്‌മരിച്ചു

ഇന്ദിരാ ഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോദിയുടെ മന്‍ കി ബാത്
author img

By

Published : Oct 27, 2019, 1:48 PM IST

ന്യൂഡല്‍ഹി: കൊല്ലപ്പെട്ട മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗന്ധിയെ സ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിലൂടെയാണ് 1984 ഒക്‌ടോബര്‍ 31ന് സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ച ഇന്ദിരാ ഗാന്ധിക്ക് മോദി ആദരാഞ്ജലി അര്‍പ്പിച്ചത്. മന്‍ കി ബാത്തിന്‍റെ അമ്പത്തിയെട്ടാമത് എപ്പിസോഡില്‍ സംസാരിച്ച പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ മരണം രാജ്യത്തിന് കനത്ത ആഘാതം ഏല്‍പ്പിച്ച സംഭവമാണെന്നും സ്മരിച്ചു.

അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തിനുള്ളില്‍ കടന്ന് തീവ്രവാദികളെ വധിച്ച ഇന്ത്യന്‍ സൈനീക നീക്കമായ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന് ഉത്തരവിട്ടത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരയായിരുന്നു. സൈനിക നീക്കത്തിനെതിരെ സിഖ് വിശ്വാസികള്‍ക്കിടയില്‍ ഇന്ദിരയ്‌ക്കെതിരെ വന്‍ പ്രതിഷേധം ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സിഖുകാരായ സുരക്ഷാ ജീവനക്കാരുടെ വെടിയേറ്റ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത്.

Intro:Body:

fs

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.