ന്യൂഡല്‍ഹി: തടങ്കൽപാളയങ്ങളെ കുറിച്ച് ആർ.എസ്.എസിന്‍റെ പ്രധാനമന്ത്രി രാഷ്ട്രത്തോട് കള്ളം പറയുകയാണെന്ന് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്‍റും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. രാജ്യത്ത് പൗരത്വ പട്ടികയിൽ നിന്ന് പുറത്താകുന്നവരെ പാർപ്പിക്കാൻ തടങ്കൽപാളയങ്ങളില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെയാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.
-
RSS का प्रधानमंत्री भारत माता से झूठ बोलता हैं ।#JhootJhootJhoot pic.twitter.com/XLne46INzH
— Rahul Gandhi (@RahulGandhi) December 26, 2019 " class="align-text-top noRightClick twitterSection" data="
">RSS का प्रधानमंत्री भारत माता से झूठ बोलता हैं ।#JhootJhootJhoot pic.twitter.com/XLne46INzH
— Rahul Gandhi (@RahulGandhi) December 26, 2019RSS का प्रधानमंत्री भारत माता से झूठ बोलता हैं ।#JhootJhootJhoot pic.twitter.com/XLne46INzH
— Rahul Gandhi (@RahulGandhi) December 26, 2019
തടങ്കല്‍ പാളയത്തെ കുറിച്ച് ആക്ടിവിസ്റ്റായ ഷാജഹാന്‍ അലി സംസാരിക്കുന്നത് അടക്കമുള്ള വീഡിയോ സഹിതമാണ് രാഹുല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസും ഗ്രാമീണ നക്സലുകളും ചേര്‍ന്ന് പൗരത്വ നിയമത്തിന്‍റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു.
46 കോടി രൂപ ചെലവിലാണ് അസമിലെ മാട്ടിയയിൽ തടങ്കൽപാളയം നിർമിക്കുന്നത്. ഏകദേശം 3,000 പേരെ ഇവിടെ പാർപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. 15 നിലകളുള്ള കെട്ടിടമാണ് പണിയുന്നത്. ഇതിൽ 13 നിലകൾ പുരുഷൻമാർക്കും രണ്ട് നിലകൾ സ്ത്രീകൾക്കുമാണുള്ളത്. 2018ലാണ് തടങ്കൽപാളയം പണിയുന്നതിന് ആഭ്യന്തരമന്ത്രാലയം പണം അനുവദിച്ചത്.